മുറിക്കകത്തെ അലമാരകളും, മേശവലിപ്പുകളും തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. സൈഫുദീനും ഭാര്യയും ഉംറക്ക് പോയിരിക്കുകയാണ്. വീട്ടിലെത്തിയ യുവാവാണ് വാതില്‍ കുത്തിത്തുറന്ന നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കയ്പമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്
