nctv news pudukkad

Author name: nctv news

വേലൂപ്പാടം ഒരുമ കള്‍ച്ചറല്‍ സെന്ററിന്റേയും എപിജെ അബ്ദുള്‍ കലാം വായനശാലയുടേയും നേതൃത്വത്തില്‍ ഗാന്ധിസ്മൃതി ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു

വരന്തരപ്പിളളിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ചടങ്ങ് ചിത്രകലാ അദ്ധ്യാപകന്‍ കൂടിയായ ആര്‍ട്ടിസ്റ്റ് ഡേവിസ് ഗാന്ധിജിയുടെ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ഷിനോയ് തരിയന്‍ അധ്യക്ഷത വഹിച്ചു.ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എംഎ. ജോയ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് അംഗം ബിന്ദു പ്രിയന്‍, ഒരുമ സെക്രട്ടറി കെ.സി. സുരേഷ്, ബേബി വാഴക്കാല, ജോസ് അരമന, ജോര്‍ജ് നെല്ലിശേരി, സുബീഷ് വാച്ചാംകുളം, ബിജു പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സലീഷ് വരാക്കര വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.

വേലൂപ്പാടം ഒരുമ കള്‍ച്ചറല്‍ സെന്ററിന്റേയും എപിജെ അബ്ദുള്‍ കലാം വായനശാലയുടേയും നേതൃത്വത്തില്‍ ഗാന്ധിസ്മൃതി ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു Read More »

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ എഴുപതാം വാര്‍ഷികത്തിന്റെ സമാപനസമ്മേളനം ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു

പിടിഎ പ്രസിഡന്റ് എ.എം. ജോണ്‍സണ്‍ അധ്യക്ഷനായി. ചടങ്ങില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതബാലന്‍ മംഗളപത്ര സമര്‍പ്പണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റലപ്പിള്ളി കുറുമൊഴി പത്രപ്രകാശനവും മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. വാസുദേവന്‍ ഫോട്ടോ അനാഛാദനവും നിര്‍വ്വഹിച്ചു. കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.ആര്‍. ജിജോയ് മുഖ്യ സന്ദേശം നല്‍കി. വിരമിക്കുന്ന അദ്ധ്യാപകരായ ബി. സജീവ്, സി. വി. ജെസ്സി, എം. ശ്രീലത എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ഗ്രാമപഞ്ചായത്തംഗം കെ. വൃന്ദാകുമാരി, പ്രധാനാധ്യാപകന്‍ ടി.

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ എഴുപതാം വാര്‍ഷികത്തിന്റെ സമാപനസമ്മേളനം ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു Read More »

PARAPPUKARA PANCHAYATH

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മുട്ടക്കോഴി വിതരണത്തിന്റെ രണ്ടാംഘട്ടം പന്തല്ലൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു

പഞ്ചായത്തംഗം കെ.കെ. രാജന്‍ അധ്യക്ഷനായി. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, എന്‍.എം. പുഷ്പാകരന്‍, രാധ വിശ്വഭരന്‍, നന്ദിനി സതീശന്‍, ഡോ. ജോഷി.സി.ഐ എന്നിവര്‍ സംസാരിച്ചു

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മുട്ടക്കോഴി വിതരണത്തിന്റെ രണ്ടാംഘട്ടം പന്തല്ലൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു Read More »

KALLUR VYAPARI

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ വ്യാപാര സംരക്ഷണ യാത്രക്ക് കല്ലൂര്‍ പാലക്കപറമ്പില്‍ സ്വീകരണം നല്‍കി

ചെറുകിട വ്യാപാരികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പുതുക്കാട് നിയോജക മണ്ഡലത്തില്‍ സെബാസ്റ്റ്ന്‍ മഞ്ഞളി ക്യാപ്റ്റനായാണ് ജാഥ നടുത്തുന്നത്. കല്ലൂര്‍ വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് വാസുദേവന്‍ അധ്യക്ഷത വഹിച്ചു. പ്രീബനന്‍ ചുണ്ടേലപറമ്പില്‍, സെക്രട്ടറി സജിത്ത് പൂന്തുരുത്തി, ആന്റോ കാട്ട്‌ളപീടിക, തോമാസ് മഞ്ഞളി, പ്രഭുദാസ് എന്നിവര്‍ സംസാരിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ വ്യാപാര സംരക്ഷണ യാത്രക്ക് കല്ലൂര്‍ പാലക്കപറമ്പില്‍ സ്വീകരണം നല്‍കി Read More »

CHERUVAL SCHOOL

ചെറുവാള്‍ ജനത ലോവര്‍ പ്രൈമറി സ്‌കൂള്‍ 69-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ബൈജു ഉദ്ഘാടനം ചെയ്തു

സ്‌കൂള്‍ മാനേജര്‍ കെ.കെ. അനന്തരകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക ലിന്റ മാത്യൂസ്, സുധീഷ് ചന്ദ്രന്‍, ലിജോ, എം.ടി.ഡാലി, കെ.എന്‍.ഗോപാലകൃഷ്ണന്‍, മൃദുല പ്രശാന്ത്, അമൃത നിധീഷ്, ടി.എസ്. ശിവദേവ്, സി.ജി.ബീന എന്നിവര്‍ പ്രസംഗിച്ചു.

ചെറുവാള്‍ ജനത ലോവര്‍ പ്രൈമറി സ്‌കൂള്‍ 69-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ബൈജു ഉദ്ഘാടനം ചെയ്തു Read More »

MATTATHUR PANCHATYATH DPR

സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 2 കോടി രൂപ അനുവദിച്ച് മറ്റത്തൂര്‍ പഞ്ചായത്ത് കോടാലിയില്‍ നിര്‍മിക്കുന്ന കണ്‍വന്‍ഷന്‍ സെന്ററിന്റെ ഡിപിആര്‍ പ്രകാശനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണന്‍, സ്ഥിരം സമിതി അദ്ധ്യക്ഷരായ വി എസ് നിജില്‍, സനല ഉണ്ണികൃഷ്ണന്‍, ദിവ്യ സുധീഷ്, പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ പി കെ അജയകുമാര്‍, തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ വി ടി അജയകുമാര്‍, സിപിഐഎം വെള്ളിക്കുളങ്ങര ലോക്കല്‍ സെക്രട്ടറി പി കെ രാജന്‍, കെ എസ് ബിജു, സൂരജ് കെ എസ്, ഷാന്റോ കൈതാരത് എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 2 കോടി രൂപ അനുവദിച്ച് മറ്റത്തൂര്‍ പഞ്ചായത്ത് കോടാലിയില്‍ നിര്‍മിക്കുന്ന കണ്‍വന്‍ഷന്‍ സെന്ററിന്റെ ഡിപിആര്‍ പ്രകാശനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

സംരംഭക വര്‍ഷം 2.0 എന്ന പദ്ധതിയുടെ ഭാഗമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംരംഭകര്‍ക്കായുള്ള ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള മൂന്നുമുറിയില്‍ സംഘടിപ്പിച്ചു

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങളായ ദിവ്യ സുധീഷ്, എന്‍.പി. അഭിലാഷ്, കൊടകര ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ വി.എ. സെബി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനിത ബാലന്‍, ഫെഡറല്‍ ബാങ്ക് മാനേജര്‍ ജിബിന്‍ ജോയ്, കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ബിബിന്‍ ബാബു, ഇഡിഇ എ.യു. ജിദു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സംരംഭകര്‍ക്കായുള്ള എന്റര്‍പ്രേണര്‍ഷിപ് ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ ക്ലാസുകളുടെ ഭാഗമായി വ്യവസായ വകുപ്പ്

സംരംഭക വര്‍ഷം 2.0 എന്ന പദ്ധതിയുടെ ഭാഗമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംരംഭകര്‍ക്കായുള്ള ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള മൂന്നുമുറിയില്‍ സംഘടിപ്പിച്ചു Read More »

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ കാര്‍ഷികവികസന കര്‍ഷക ക്ഷേമവകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം നടത്തി

നെടുമ്പാള്‍ ധനുകുളം പാടശേഖരത്തില്‍ വച്ച് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍ അധ്യക്ഷയായി. പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, റീന ഫ്രാന്‍സിസ്, കൃഷി ഓഫീസര്‍ അമൃത നിഷാന്ത് എന്നിവര്‍ പ്രസംഗിച്ചു.

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ കാര്‍ഷികവികസന കര്‍ഷക ക്ഷേമവകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം നടത്തി Read More »

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സപ്തതി വാര്‍ഷികാഘോഷ സമാപനത്തിന്റെ ഭാഗമായി നടന്ന പ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു

പി ടി എ പ്രസിഡന്റ് എ.എം. ജോണ്‍സന്‍ അധ്യക്ഷനായിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഡോ. എം.ബി. ജയരാമന്‍, ഡിവൈഎസ്പി പി.സി. ബിജുകുമാര്‍, നാടകകൃത്ത് സജീവന്‍ മുരിയാട്, ക്ഷീര കര്‍ഷക അവാര്‍ഡ് ജേതാവ് പി.ഒ. സാബു എന്നിവരെ സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ആദരിച്ചു. അമ്മവായന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ഷീന രാജനും എന്‍ഡോവ്‌മെന്റ് സമര്‍പ്പണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപിയും നിര്‍വ്വഹിച്ചു. പഞ്ചായത്തംഗംങ്ങളായ കെ.യു. വിജയന്‍, ശ്രീജിത്ത് പട്ടത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, നിത

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സപ്തതി വാര്‍ഷികാഘോഷ സമാപനത്തിന്റെ ഭാഗമായി നടന്ന പ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു Read More »

മറ്റത്തൂര്‍ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടത്ത് കനാല്‍ ബണ്ട് റോഡരുകില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറിഗേഷന്‍ അധികൃതര്‍ നിര്‍മിച്ച അണ്ടര്‍ടണല്‍ കിണര്‍ നാട്ടുകാര്‍ക്ക് അപകട ഭീഷണിയായി മാറി

കനാല്‍ബണ്ട് റോഡിനോടു ചേര്‍ന്നാണ് പന്ത്രണ്ടടിയിലേറെ താഴ്ചയുള്ള കിണര്‍ ഉളളത്. അറുപതു വര്‍ഷം മുമ്പ് മറ്റത്തൂര്‍ ബ്രാഞ്ച് കനാല്‍ നിര്‍മിച്ചപ്പോള്‍ സമീപത്തുള്ള കോടശേരി മലയില്‍ നിന്ന് ഒഴുകിവരുന്ന മഴവെള്ളം കനാലിലേക്ക് വീഴാതെ ഒഴുക്കികളയാനായാണ് അണ്ടര്‍ ടണല്‍ കിണര്‍ ഉണ്ടാക്കിയത്. മഴക്കാലത്ത് തോട്ടിലൂടെ ഒഴുകി വരുന്ന ഈ കിണറില്‍ പതിച്ച ശേഷം കനാലിന്റെ അടിയിലൂടെ കടന്ന് തോടുവഴി ഒഴുകിപോകുന്ന സംവിധാനമാണ് അണ്ടര്‍ ടണല്‍. കനാല്‍ബണ്ട് റോഡ് പിന്നീട് ടാറിങ്ങ് നടത്തി സഞ്ചാരയോഗ്യമാക്കിയപ്പോള്‍ റോഡിനോടു ചേര്‍ന്ന് തുറന്നുകിടക്കുന്ന കിണര്‍ അപകട ഭീഷണിയായി

മറ്റത്തൂര്‍ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടത്ത് കനാല്‍ ബണ്ട് റോഡരുകില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറിഗേഷന്‍ അധികൃതര്‍ നിര്‍മിച്ച അണ്ടര്‍ടണല്‍ കിണര്‍ നാട്ടുകാര്‍ക്ക് അപകട ഭീഷണിയായി മാറി Read More »

obit

രാപ്പാള്‍ നെടുംമ്പാള്‍ വടക്കിനിയേടത്ത് തങ്കമണി അന്തരിച്ചു

രാപ്പാള്‍ നെടുംമ്പാള്‍ വടക്കിനിയേടത്ത് പരേതനായ പ്രഭാകരന്‍ ഭാര്യ തങ്കമണി അന്തരിച്ചു. 80 വയസായിരുന്നു. സംസ്‌കാരം നടത്തി. ഉഷ, വേണു, സുരേഷ്, മനോജ്, ബിന്ദു, പരേതനായ രവി എന്നിവര്‍ മക്കളും ഗോപി, ഷീജ, രേണുക, കൊച്ചുമോള്‍, രഘു എന്നിവര്‍ മരുമക്കളുമാണ്.

രാപ്പാള്‍ നെടുംമ്പാള്‍ വടക്കിനിയേടത്ത് തങ്കമണി അന്തരിച്ചു Read More »

alagappa college

അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജിലെ ആന്റി നാര്‍ക്കോട്ടിക് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു

ലഹരിയുടെ ഉപയോഗം കൊണ്ട് ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും ലഹരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും ശിക്ഷകളെ കുറിച്ചും പുതുക്കാട് പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എം. രാമചന്ദ്രന്‍, ഇരിങ്ങാലക്കുട എക്‌സൈസ് റെയ്ഞ്ച് ഓഫീസ് വിമുക്തി കോര്‍ഡിനേറ്റര്‍ സി.വി. രാജേന്ദ്രന്‍ എന്നിവര്‍ ക്ലാസ് എടുത്തു. പ്രിന്‍സിപ്പല്‍ എന്‍.ജെ. സാബു അധ്യക്ഷനായി. ആന്റി നാര്‍ക്കോട്ടിക് സെല്‍ കോര്‍ഡിനേറ്റേഴ്‌സ് ആയ എം.എഫ്. പോള്‍, ലിന്റോഷ്. ടി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. 

അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജിലെ ആന്റി നാര്‍ക്കോട്ടിക് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു Read More »

cpm krishi

സിപിഎം പഴമ്പിള്ളി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംയോജിത കൃഷി ആരംഭിച്ചു

പഴമ്പിള്ളി പാടത്ത് ആരംഭിച്ച വിത്തിടീലിന്റെ ഉദ്ഘാടനം സിപിഎം കൊടകര ഏരിയാ സെക്രട്ടറി പി.കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. കെ.സി. ജെയിംസ് അധ്യക്ഷത വഹിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, കെ.വി.നൈജോ, സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 

സിപിഎം പഴമ്പിള്ളി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംയോജിത കൃഷി ആരംഭിച്ചു Read More »

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ലിം- എല്ലാവര്‍ക്കും ആരോഗ്യം വനിതകള്‍ക്കുള്ള യോഗ പരിശീലനം പദ്ധതിയ്ക്ക് തുടക്കമായി

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ദിവ്യ സുധീഷ് അധ്യക്ഷത വഹിച്ചു. സിഎച്ച്‌സി സിഎംഒ ഡോ. അല്ലി പ്ലാക്കല്‍, സിഎച്ച്‌സി സൂപ്രണ്ട് ഡോക്ടര്‍ റോഷ്, ആയുര്‍വേദ ഡോക്ടര്‍ പി.സി. പ്രമോദ്, വാര്‍ഡ് അംഗം ഷൈനി ബാബു എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി മൂന്ന് വനിത യോഗ ട്രെയിനര്‍മാരെ തെരഞ്ഞെടുത്തു. പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലായി ട്രെയിനിങ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ലിം- എല്ലാവര്‍ക്കും ആരോഗ്യം വനിതകള്‍ക്കുള്ള യോഗ പരിശീലനം പദ്ധതിയ്ക്ക് തുടക്കമായി Read More »

alathur school

നെല്‍കൃഷിയുടെ നല്ല പാഠവുമായി എല്‍പിഎസ് ആലത്തൂര്‍ വിദ്യാലയം

പതിനഞ്ചാമത്തെ വര്‍ഷമാണ് കുട്ടികള്‍ക്ക് നെല്‍കൃഷിയുടെ എല്ലാ ഘട്ടങ്ങളും മനസ്സിലാക്കാന്‍ വേണ്ടി മാതൃകാപരമായി കൃഷി നടത്തിയത്. ഉമ ഇനത്തില്‍പ്പെട്ട നെല്ലാണ് വിളവെടുത്തത്. ഒക്ടോബറില്‍ വലിയ ആഘോഷമായിട്ടായിരുന്നു നടീല്‍ ഉത്സവം നടത്തിയത്. കുട്ടികള്‍ തന്നെയായിരുന്നു പൂര്‍ണ്ണമായും പരിചരണം ഏറ്റെടുത്തത്. നാലാം ക്ലാസിലെ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍, അനധ്യാപകരായ കെ.എസ്. ഷണ്മുഖന്‍, വി.എം. സുചിത്ര എന്നിവര്‍ 120 ദിവസവും പരിചരണം നല്‍കി. ചാണകവും പച്ചിലകളും മാത്രമാണ് വളമായിട്ട് നല്‍കിയത്. കൊയ്ത്തുല്‍സവം പിടിഎ പ്രസിഡന്റ് പി.എസ്. സുനില്‍ ഉദ്ഘാടനം ചെയ്തു. എം പി

നെല്‍കൃഷിയുടെ നല്ല പാഠവുമായി എല്‍പിഎസ് ആലത്തൂര്‍ വിദ്യാലയം Read More »

വ്യാപാര സംരക്ഷണ ജാഥയുടെ പ്രചാരണാര്‍ത്ഥം വാഹന പ്രചരണ ജാഥ നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന വ്യാപാര സംരക്ഷണ ജാഥയുടെ പ്രചാരണാര്‍ത്ഥം പുതുക്കാട് നിയോജകമണ്ഡലം ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മഞ്ഞളി ജാഥാ ക്യാപ്റ്റനായി വാഹന പ്രചരണ ജാഥ നടത്തി. (വിഒ) തലോരില്‍ നിന്നാണ് 14 യൂണിറ്റുകളുടെ വാഹന പ്രചരണ ജാഥ ആരംഭിച്ചത്. ഉദ്ഘാടന സമ്മേളനത്തില്‍ നിയോജക മണ്ഡലം ജില്ലാ സെക്രട്ടറി ബിജു എടക്കുളത്തൂരില്‍ നിന്നും ശുപ്രപതാക സെബാസ്റ്റ്യന്‍ മഞ്ഞളി ഏറ്റുവാങ്ങി. ആമ്പല്ലൂര്‍, നന്തിക്കര, കല്ലൂര്‍ ഈസ്റ്റ്, വരന്തരപ്പിള്ളി, ചെങ്ങാലൂര്‍, മുപ്ലിയം കോടാലി

വ്യാപാര സംരക്ഷണ ജാഥയുടെ പ്രചാരണാര്‍ത്ഥം വാഹന പ്രചരണ ജാഥ നടത്തി Read More »

വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഞായറാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

ഞായര്‍ രാവിലെ 5ന് ഗണപതിഹവനം, 5.30ന് ശ്രീലകത്ത് എഴുന്നള്ളിപ്പ്, പഞ്ചവിംശതി കലശാഭിഷേകം, 8ന് പന്തീരടി പൂജ എന്നിവ നടക്കും. 8.30 മുതല്‍ 10.30 വരെ പഞ്ചവാദ്യ അകമ്പടിയില്‍ എഴുന്നള്ളിപ്പ്, ഉച്ചപൂജ തുടര്‍ന്ന് ശ്രീഭൂതബലി എന്നിവ ഉണ്ടായിരിക്കും. ഉച്ചതിരിഞ്ഞ് 3 മുതല്‍ വൈകുന്നേരം 4.45 വരെ പൂരംവരവ്, പാണ്ടിമേള അകമ്പടിയില്‍ 5 മുതല്‍ 7 വരെ എഴുന്നള്ളിപ്പും നടക്കും. രാത്രി 8ന് ക്രേങ്കന്നൂര്‍ കളേഴ്‌സ് അവതരിപ്പിക്കുന്ന മ്യൂസിക് ഈവ് അരങ്ങേറും. ക്ഷേത്രം തന്ത്രി ചെമ്മാലില്‍ നാരായണന്‍കുട്ടി, മേല്‍ശാന്തി സി.ആര്‍.

വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഞായറാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു Read More »

മറ്റത്തൂര്‍ പഞ്ചായത്തിലെ പത്തുകുളങ്ങര, കൊള്ളിക്കുന്ന് പ്രദേശങ്ങളില്‍ ചെള്ളുശല്യം അനുഭവപ്പെടുന്നതായി പരാതി

ചെറുപ്രാണികളായ ഇവ ദേഹത്ത് കയറിയാല്‍ ചൊറിച്ചിലും തടിപ്പും ഉണ്ടാവുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടു. ഇവിടത്തെ മരങ്ങളിലും ചെടികളിലും നൂറുകണക്കിന് ചെള്ളുകളാണ് കൂട്ടമായി കാണപ്പെടുന്നത്. മാന്‍ ചെള്ള് എന്നറിയപ്പെടുന്ന പ്രാണികളാണ് ഇവയെന്ന് പറയുന്നു. വാര്‍ഡ് അംഗം ലിന്റോ പള്ളിപറമ്പന്‍ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ചെള്ളുകളെ നശിപ്പിക്കുന്നതിനുള്ള മരുന്ന് വീടുകളില്‍ വിതരണം ചെയ്തു. പ്രദേശത്ത് കാണപ്പെടുന്ന ചെള്ളുകള്‍ അപകടകാരികളാണോ എന്ന് പരിശോധിക്കാന്‍ മണ്ണുത്തി സര്‍വകലാശാലയില്‍ സൗകര്യം ഒരുക്കുമെന്ന് വെറ്ററിനറി അധികൃതര്‍ ഉറപ്പുനല്‍കിയതായി വാര്‍ഡ് അംഗം അറിയിച്ചു.

മറ്റത്തൂര്‍ പഞ്ചായത്തിലെ പത്തുകുളങ്ങര, കൊള്ളിക്കുന്ന് പ്രദേശങ്ങളില്‍ ചെള്ളുശല്യം അനുഭവപ്പെടുന്നതായി പരാതി Read More »

മാഹിയില്‍ നിന്നും കാറില്‍ കടത്തി കൊണ്ട് വന്നിരുന്ന 72 ലിറ്റര്‍ വിദേശ മദ്യവുമായി സ്ത്രീ അടക്കം രണ്ട് പേരെ ഇരിങ്ങാലക്കുട എക്‌സൈസ് പിടികൂടി

കോഴിക്കോട് സ്വദേശി ഡാനിയല്‍, കുറ്റിച്ചിറ സ്വദേശിനി സാഹിന എന്നിവരാണ് പിടിയിലായത്. (വി.ഒ) എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കൊടകര പാലത്തിന് സമീപത്ത് വെച്ചാണ് ഇവര്‍ പിടിയിലായത്. പരിശോധനകള്‍ ഒഴിവാക്കുന്നതിനായി ദമ്പതികള്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്നത്. വീട്ടില്‍ ധരിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് സ്ത്രി വാഹനത്തില്‍ ഉണ്ടായിരുന്നത്. മൂന്ന് ബ്രാന്റുകളിലായി 72 ലിറ്റര്‍ മദ്യമാണ് കാറില്‍ നിന്നും പിടികൂടിയത്. മദ്യം കടത്താന്‍ ഉപയോഗിച്ചിരുന്ന കാറും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. (ബൈറ്റ്.. പി.കെ

മാഹിയില്‍ നിന്നും കാറില്‍ കടത്തി കൊണ്ട് വന്നിരുന്ന 72 ലിറ്റര്‍ വിദേശ മദ്യവുമായി സ്ത്രീ അടക്കം രണ്ട് പേരെ ഇരിങ്ങാലക്കുട എക്‌സൈസ് പിടികൂടി Read More »

പറപ്പൂക്കരയില്‍ തെരുവുനായ ശല്യം രൂക്ഷം

കഴിഞ്ഞദിവസം 3 പേര്‍ക്ക് കൂടി കടിയേറ്റു.പറപ്പൂക്കര പള്ളി സ്റ്റോപ്പിലും ആശുപത്രി പരിസരത്തുമാണ് തെരുവുനായ ഭീതി വിതച്ചത്. പ്രദേശത്തുള്ള മെഡിക്കല്‍ഷോപ്പിലേക്ക് പോകുംവഴി പറപ്പൂക്കര സ്വദേശി ഇളയത് മുരളിയെയാണ് തെരുവുനായ ആക്രമിച്ചത്. കലങ്കോട് വേണുവിനും ജോയല്‍ സ്‌റ്റോഴ്‌സ് ഉടമ ജിബിയുടെ മകന്‍ ജോയലിനും കടിയേറ്റു. ഇളയത് മുരളിയെ ജോയല്‍ സ്‌റ്റോഴ്‌സ് ഉടമ ജിബി, നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനിടയിലായിരുന്നു കടയിലേക്ക് പാഞ്ഞുകയറി കടയുടമയുടെ 14 വയസുകാരനായ മകനെ നായ കടിച്ചത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രദേശത്ത് ഏറെ നേരം തെരുവുനായ നിലയുറപ്പിച്ചു.

പറപ്പൂക്കരയില്‍ തെരുവുനായ ശല്യം രൂക്ഷം Read More »