ആളൂര്‍ പാലക്കുഴിയില്‍ ഇറിഗേഷന്‍ കനാലിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ പ്രദേശത്തെ രോഗഭീതിയിലാക്കുന്നു
ആളൂര്‍ പഞ്ചായത്തിലെ പാലക്കുഴി പരിസരത്ത് താമസിക്കുന്നവരുടെ ദുരിതം അവസാനിക്കുന്നില്ല. സമീപത്തുകൂടി കടന്നുപോകുന്ന ഇറിഗേഷന്‍ കനാലിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ ഈ പ്രദേശത്തു താമസിക്കുന്ന കുടുംബങ്ങളുടെ ജീവിതം ദുര്‍ഗന്ധപൂരിതവും രോഗഭീതിയിലുമാക്കുന്നത്. ചാലക്കുടി ഇറിഗേഷന്‍ പദ്ധതിയിലെ വലതുകര മെയിന്‍കനാലാണ് ആളൂരിലെ കടന്നുപോകുന്നത്. ആളൂര്‍ മാള റോഡിലുള്ള റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള പാലക്കുഴി പ്രദേശത്തെത്തുമ്പോള്‍ കനാല്‍ റെയില്‍പ്പാതക്ക് അടിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനായി ഇവിടെ അണ്ടര്‍ ടണല്‍ നിര്‍മിച്ചിട്ടുണ്ട്. ചാലക്കുടി പുഴയിലെ തുമ്പൂര്‍മുഴി തടയണയില്‍ നിന്ന് ആരംഭിക്കുന്ന കനാല്‍ പരിയാരം, കോടശേരി, ചാലക്കുടി നഗരസഭ …