nctv news pudukkad

nctv news logo
nctv news logo

nctv news

kallur vyapari

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലൂര്‍ ഈസ്റ്റ് യൂണിയന്റെ കുടുംബസംഗമവും ജില്ലാനേതാക്കള്‍, മുതിര്‍ന്ന അംഗങ്ങള്‍ എന്നിവര്‍ക്കുള്ള ആദരവും. കര്‍മ്മശ്രേഷ്ഠ അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു

ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്‍. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തിലകന്‍ അയ്യഞ്ചിറ അധ്യക്ഷനായി. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ വിശിഷ്ടാതിഥിയായി. ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറല്‍ സെക്രട്ടറി ജോയ് കാവില്‍, പ്രോഗ്രാം കണ്‍വീനര്‍ ഫ്രിജോ പോള്‍ ചെതലന്‍, യൂണിറ്റ് ട്രഷറര്‍ ആര്‍.ആര്‍. ഷിനില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

trikur temple

തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി

കൃഷ്ണാത്മാനന്ദ സരസ്വതിയാണ് യജ്ഞാചാര്യന്‍. പുരളിപ്രം നീലകണ്്ഠന്‍ നമ്പൂതിരി, എം.കെ. പരമേശ്വരന്‍ നമ്പൂതിരി എന്നിവരാണ് സഹകാര്‍മ്മികര്‍. ഞായറാഴ്ച യജ്ഞാചാര്യന് പൂര്‍ണ്ണകുംഭം നല്‍കി സ്വീകരണം നല്‍കി. ക്ഷേത്രം ഉപദേശകസമിതി ചെയര്‍മാര്‍ ടി.എസ്. അനന്തരാമന്‍ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ദീപാരാധന, ഭാഗവത മഹാത്മ്യ പാരായണവും പ്രഭാഷണവും നടത്തി. ഒന്നാം ദിനമായ തിങ്കളാഴ്ച വ്യാസ നാരദ സംവാദം, കുന്തിസ്തുതി, ഭീഷ്മ മുക്ത, പ്രായോപ്രവേശം, വരാഹ അവതാരം ഭാഗങ്ങള്‍ പാരായണം ചെയ്തു. 30ന് സപ്താഹം സമാപിക്കും.

accident

കാട്ടുപന്നിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് പരുക്കേറ്റു

പാലപ്പിള്ളിയില്‍ കാട്ടുപന്നിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ടാപ്പിംഗ് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. വേലൂപ്പാടം മഠം സ്വദേശികളായ മാവുക്കാടന്‍ 26 വയസുള്ള സാദിഖ്, പിതാവ് 59 വയസുള്ള ഹംസ എന്നിവര്‍ക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ മൈസൂര്‍ ഗേറ്റിന് സമീപത്തായിരുന്നു അപകടം. നിസാര പരുക്കേറ്റ ഇരുവരും പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

kurumalikavu ponkala

കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പൊങ്കാല സമര്‍പ്പണവും നടത്തി

രാവിലെ നടതുറപ്പ്, മഹാഗണപതിഹോമം തുടര്‍ന്ന് പ്രതിഷ്ഠാദിന ചടങ്ങുകളും നടത്തി. ക്ഷേത്രം തന്ത്രി അണിമംഗലം വല്ലഭന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. മേള അകമ്പടിയില്‍ ശീവേലി എഴുന്നള്ളിപ്പ് നടന്നു. പ്രസാദഊട്ടും ഒരുക്കിയിരുന്നു. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ കെ.എസ്. നന്ദകുമാര്‍, ബിജു കിഴക്കൂടന്‍, രാജന്‍ വരവട്ട്, ദേവസ്വം ഓഫീസര്‍ പി.വി. സജീവ് എന്നിവര്‍ നേതൃത്വം നല്‍കി. 

aloor panchayath

മാലിന്യസംസ്‌കരണത്തിന് ഹരിതമിത്രം ആപ്പുമായി ആളൂര്‍ ഗ്രാമപഞ്ചായത്ത്

മാലിന്യസംസ്‌കരണത്തിന്റെ ഭാഗമായി മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതമിത്രം ആപ്പിന്റെ ക്യുആര്‍ കോഡ് പതിപ്പിക്കലിന്റെയും വിവരശേഖരണത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ നിര്‍വഹിച്ചു. മാലിന്യശേഖരണത്തിന് സുതാര്യത ഉറപ്പ് വരുത്തുന്നതിനും ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും കെല്‍ട്രോണുമായി സഹകരിച്ചു കൊണ്ടാണ് ഹരിതമിത്രം ആപ്പ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ക്യുആര്‍ കോഡ് പതിപ്പിക്കും. അത് സ്‌കാന്‍ ചെയ്താല്‍ ആ വീടിന്റെ റേഷന്‍ കാര്‍ഡ് നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ലഭിക്കും. മാലിന്യ ശേഖരണത്തിനായി എത്തുന്ന ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ക്ക് …

മാലിന്യസംസ്‌കരണത്തിന് ഹരിതമിത്രം ആപ്പുമായി ആളൂര്‍ ഗ്രാമപഞ്ചായത്ത് Read More »

ambanoly st george church

അമ്പനോളി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ ഇടവക മദ്ധ്യസ്ഥനായ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി

ജലന്ധര്‍ രൂപതാംഗം ഫാ. സനീഷ് വടുക്കൂട്ട് കൊടിയേറ്റം നിര്‍വഹിച്ചു. വികാരി ഫാ. ആഷില്‍ കൈതാരന്‍ സഹകാര്‍മ്മികനായി. 28 വരെ വൈകുന്നേരം 5.30ന് പ്രസുദേന്തി വാഴ്ച്ച, വി. കുര്‍ബ്ബാന, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം എന്നിവ ഉണ്ടാകും. 29ന് വൈകുന്നേരം നാലിന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാന, തിരുനാള്‍ പ്രസുദേന്തി വാഴ്ച്ച, വിശുദ്ധന്റെ രൂപം ഇറക്കല്‍ എന്നിവ നടക്കും. ഇടവക ഡയമണ്ട് ജൂബിലി സമാപനവും ഇടവക ദിനാഘോഷവും മതബോധന വാര്‍ഷികവും ബിഷപ്പ് …

അമ്പനോളി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ ഇടവക മദ്ധ്യസ്ഥനായ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി Read More »

parappukkara temple

പറപ്പൂക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന് തുടക്കമായി. ആഘോഷപരിപാടികളുടെ ഉദ്ഘാടനം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ. സുദര്‍ശന്‍ നിര്‍വ്വഹിച്ചു

ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് കെ.കെ. അരുണന്‍ അദ്ധ്യക്ഷനായി. സെക്രട്ടറി എം.കെ. നാരായണന്‍, ട്രഷറര്‍ പി.കെ. സന്തോഷ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മിഷണര്‍ കെ. സുനില്‍ കര്‍ത്ത, ആഘോഷ കമ്മറ്റി പ്രസിഡന്റ് പി.എന്‍. ജയകൃഷ്ണന്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ പി.ആര്‍. മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ധീരതക്കുള്ള രാഷ്ട്രപതിയുടെ ഉത്തം ജീവന്‍ രക്ഷാപഥക് നേടിയ നീരജ്, ഹയര്‍ സെക്കന്‍ഡറി കലോത്സവത്തില്‍ മലയാളം പദ്യംചൊല്ലല്‍, വഞ്ചിപ്പാട് എന്നിവയില്‍ എ ഗ്രേഡ് നേടിയ കെ.ജി. ലക്ഷ്മി, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ …

പറപ്പൂക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന് തുടക്കമായി. ആഘോഷപരിപാടികളുടെ ഉദ്ഘാടനം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ. സുദര്‍ശന്‍ നിര്‍വ്വഹിച്ചു Read More »

kelithodu palam

പുതുക്കാട് മണ്ഡലത്തിലെ പ്രധാന പാതയായ പുതുക്കാട് ചെറുവാള്‍ നെടുമ്പാള്‍ പാതയിലെ കേളിത്തോട് പാലത്തിന്റെ പുനര്‍നിര്‍മ്മാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനവും യോഗത്തിന് അധ്യക്ഷത വഹിക്കുകയും ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വികസനായ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, പഞ്ചായത്ത് അംഗങ്ങളായ ഭദ്ര മനു, കെ.എ. അനില്‍ കുമാര്‍, സി.പി. സജീവന്‍, ഫിലോമിന ഫ്രാന്‍സീസ്, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം  എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ …

പുതുക്കാട് മണ്ഡലത്തിലെ പ്രധാന പാതയായ പുതുക്കാട് ചെറുവാള്‍ നെടുമ്പാള്‍ പാതയിലെ കേളിത്തോട് പാലത്തിന്റെ പുനര്‍നിര്‍മ്മാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു Read More »

bjp kallur

ബിജെപി അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മണ്ണംപേട്ടയില്‍ റോഡ് ഉപരോധിച്ചു

മണ്ണംപേട്ട -മാവിന്‍ചുവട് റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. ബിജെപി ആമ്പല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ് ഉദ്ഘാടനം ചെയ്തു. ബിജെപി അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ആമ്പല്ലൂര്‍ അധ്യക്ഷത വഹിച്ചു. കെ.ബി. സന്ദീപ്, സജീവ് ആറ്റൂര്‍, ചന്ദ്രന്‍ പച്ചളിപ്പുറം, രാഹുല്‍ പുളിഞ്ചോട്, ജിനേഷ് മണ്ണംപേട്ട, മണികണ്ഠന്‍ കളരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ads annual prgm trikur

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 എഡിഎസ് വാര്‍ഷികം ആഘോഷിച്ചു

തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അനു പനങ്കുടന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ പ്രസന്ന ഷാജു, വൈസ് ചെയര്‍പേഴ്‌സണ്‍ ശാരി ഹരി, രാജീ മനോജ്, ഉഷാ കൊച്ചു, ഷീബ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

thottippal church

തൊട്ടിപ്പാള്‍ സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആഘോഷിച്ചു

ഞായറാഴ്ച രാവിലെ നടന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. സിബു കള്ളാപറമ്പില്‍ കാര്‍മ്മികനായി. ഫാ. ഡിബിന്‍ അലുവാശേരി സന്ദേശം നല്‍കി. വൈകീട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണം നടക്കും.

ads pudukad

പുതുക്കാട് പഞ്ചായത്ത് 12-ാം വാര്‍ഡ് കുടുംബശ്രീ എഡിഎസ് വാര്‍ഷികം പഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു

സിഡിഎസ് മെമ്പര്‍ സിലി ആന്റു അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം സതി സുധീര്‍, സിഡിഎസ് ഭാരവാഹികളായ ഒ.വി സുഭദ്ര, ബിന്ദു ടോണി, ഷെര്‍ളി ജോയ്, രാധ എന്നിവര്‍ പ്രസംഗിച്ചു.

ആഘോഷത്തിന്റെ നിറദീപം തെളിയിച്ച് വിഷു

മലയാളികളുടെ മനം നിറയെ ആഘോഷത്തിന്റെ നിറദീപം തെളിയിച്ച് വിഷു. മലയാള മാസത്തെ അടിസ്ഥാനമാക്കി മേടം ഒന്നിനാണ് കാര്‍ഷിക ഉത്സവം കൂടിയായ വിഷു ആഘോഷിക്കുന്നത്. അടുത്ത ഒരു കൊല്ലത്തെ കുറിച്ചാണ് വിഷുവിലൂടെ ജനങ്ങള്‍ ചിന്തിക്കുന്നത്. കേരളത്തില്‍ ശ്രീകൃഷ്ണന്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്. വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. ഒരു രാശിയില്‍നിന്ന് അടുത്ത രാശിയിലേക്ക് സൂര്യന്‍ പോകുന്നതിനെ …

ആഘോഷത്തിന്റെ നിറദീപം തെളിയിച്ച് വിഷു Read More »

electricity

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തില്‍ സര്‍വകാല റെക്കോര്‍ഡ്

സംസ്ഥാനത്ത് ചൂട് കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപഭോഗവും ഉയര്‍ന്നു. ഇന്നലെ മാത്രം 100.3028 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിലാകെ ഉപയോഗിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. വൈദ്യുതി ആവശ്യകത 4903 മെഗാവാട്ട് ആയി ഉയര്‍ന്നു.

covid update

രാജ്യത്ത് കുതിച്ചുയർന്ന് കൊവിഡ്: പ്രതിദിന രോഗബാധ 11000 കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധന. പ്രതിദിന രോഗികളുടെ എണ്ണം 11000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11109 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. അടുത്ത പത്ത് മുതൽ പന്ത്രണ്ട് ദിവസം വരെ കൊവിഡ് കേസുകൾ ഉയർന്നു നിൽക്കുമെങ്കിലും ഒരു തരംഗത്തിനുള്ള സാധ്യത ആരോഗ്യ വിദഗ്ധർ തള്ളി. രണ്ടാഴ്ച്ചയ്ക്കപ്പുറം കേസുകൾ കുറയുമെന്നാണ് വിലയിരുത്തൽ. 

climate change

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരാൻ സാധ്യത

 മിക്കയിടങ്ങളിലും 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നേക്കും. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണം. സംസ്ഥാനത്ത് ഇന്നലെ 12 സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് ഉയർന്നിരുന്നു. അൾട്രാവയലറ്റ് വികിരണ തോതും അപകടനിലയിലായതിനാൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.

പ്രതീക്ഷയുടെ ആഘോഷമായി ഈസ്റ്റര്‍

യേശുക്രിസ്തു ക്രൂശില്‍ മരിച്ച് മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റത്തിന്റെ ആഘോഷമായാണ് െ്രെകസ്തവര്‍ ഈസ്റ്റര്‍ ദിനം ആഘോഷിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പള്ളികളില്‍ ആരാധനയോട് കൂടിയാണ് ഈസ്റ്റര്‍ ആഘോഷം ആരംഭിച്ചത്. സഹനത്തിന്റെ പ്രത്യാശയുടെയും പ്രതീകമായാണ് ഈസ്റ്റര്‍ ദിനം കൊണ്ടാടുന്നത്. യേശു മരിച്ചവര്‍ക്കിടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ലോകത്തിനു രക്ഷ പ്രദാനം ചെയ്തു എന്നാണ് ക്രൈസ്തവ വിശ്വാസം. എല്ലാവര്‍ക്കും എന്‍സിടിവി ചാനലിന്റെ ഈസ്റ്റര്‍ ആശംസകള്‍.

climate

സംസ്ഥാനത്ത് ചൂട് കൂടുന്നു, ജില്ലയില്‍ മുന്നറിയിപ്പ്

തൃശൂര്‍, പാലക്കാട് കോഴിക്കോട് ജില്ലകളില്‍ ചൂട് കൂടുന്നു. താപസൂചിക 55ന് മുകളില്‍ എത്തുവാന്‍ സാധ്യതയുള്ളതിനാല്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥ പഠന വകുപ്പ് അറിയിച്ചു.

thottan kesavan passed away

കൊമ്പന്‍ തോട്ടാന്‍ കേശവന്‍ ചരിഞ്ഞു

45 വയസായിരുന്നു. കാളക്കല്ലിലെ കെട്ടുതറിയില്‍ 4 ദിവസമായി ചികിത്സയിലായിരുന്നു. വരാക്കര കാളക്കല്ല് സ്വദേശി തോട്ടാന്‍ ബേബിയുടേതാണ് ആന.

kk ramachandran mla

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പന്തല്ലൂര്‍ പാടം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായിട്ടുള്ള കനാലുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

ഇത് സംബന്ധിച്ച ഇറിഗേഷന്‍ ചീഫ് എന്‍ജിനീയറുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. പന്തല്ലൂര്‍ സ്‌കൂള്‍ റോഡ് മുതല്‍ തുപ്പന്‍കാവ് ചിറ വരെ ഏകദേശം ഒരു കിലോമീറ്റര്‍ കനാല്‍ പുനരുദ്ധാരണ പ്രവര്‍ത്തികളാണ് ഇത് വഴി നടക്കുന്നത്. ഈ മേഖലയില്‍ പലയിടത്തും കനാലുകള്‍ തകര്‍ന്ന് ഉപയോഗക്ഷമമല്ലാത്ത രീതിയിലാണ് ഉള്ളത്. ഇതുമൂലം ഒട്ടേറെ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് കനാല്‍ പ്രവര്‍ത്തകക്ഷമമാകുന്നതോടെ ഒട്ടേറെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസകരമാകുന്നും എംഎല്‍എ അറിയിച്ചു.