അധികൃതമായി ഖനനം ചെയ്‌തെടുത്ത പാറയുടെ അളവ് തിട്ടപ്പെടുത്തുന്നതിനായാണ് പരിശോധന നടത്തിയത്. ഇതു സംബന്ധിച്ച് മറ്റത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി മൈനിങ് ജിയോളജി വകുപ്പിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ല ജിയോളജിസ്റ്റ് ഡോ. എ.കെ. മനോജ്, ജില്ല സര്‍വേ സൂപ്രന്റ് കെ.ജി. ജാന്‍സി, മറ്റത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
മറ്റത്തൂരിലെ കുഞ്ഞാലിപ്പാറയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ മെറ്റല്‍ ക്രഷര്‍ സ്ഥാപനം മറ്റത്തൂര്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള പുറമ്പോക്ക് ഭൂമിയില്‍ നിന്ന് അനധികൃതമായി പാറ ഖനനം ചെയ്തതായുള്ള പരാതിയില്‍ മൈനിങ്ങ് ആന്‍ഡ് ജിയോളജി വകുപ്പും റവന്യു ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി
