മലയോരത്ത് നിന്ന് നഗരത്തിലെത്തിയ വയോജനസംഘം മെട്രോ വിസ്മയങ്ങളും കായലും കടലും കണ്ടാണ് മടങ്ങിയത്. മുന്‍ അധ്യാപകരും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരും പൊതുപ്രവര്‍ത്തകരും തൊഴിലാളികളും അടക്കമുള്ള 49 പേരാണ് ഉല്ലാസയാത്രയില്‍ പങ്കെടുത്തത്. മെട്രോതീവണ്ടിയില്‍ എറണാകുളത്തെത്തിയ സംഘാംഗങ്ങള്‍ ജലമെട്രോ യാത്ര ആസ്വദിച്ച ശേഷം ഫോര്‍ട്ടുകൊച്ചിയിലേയും മട്ടാഞ്ചേരിയിലേയും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും കണ്ടു. പുതുവൈപ്പിന്‍ ബീച്ചിലെ സായാഹ്നകാഴ്ചകള്‍ മനസില്‍ നിറച്ചാണ് സംഘം മടങ്ങിയത്. ജീവിതസായാഹ്നത്തിലെ വിരസതകളും രോഗാരിഷ്ടതകളും വിസ്മരിച്ച് ഒരു പകല്‍ മുഴുവന്‍ ഉല്ലസിക്കാനായതിന്റെ സന്തോഷം യാത്രയില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചു. വയോജനക്ലബ്ബ് ഭാരവാഹികളായ പീയൂസ് സിറിയക്, ടി.ഡി. ശ്രീധരന്‍, പി.എസ്. അംബുജാക്ഷന്‍, പഞ്ചായത്തംഗം സുമിത ഗിരീഷ്, അംഗനവാടി അധ്യാപിക ഷാലി എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.
മറ്റത്തൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡിലെ കടമ്പോട് വയോജനക്ലബ്ബ് ഉല്ലാസയാത്ര സംഘടിപ്പിച്ചു
