പാലിയേക്കരയിലെ ബീവറേജ് കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മദ്യ ഷോപ്പിലെ മദ്യം ഇറക്കുന്ന തൊഴിലാളികളുടെ കൂലി വര്‍ദ്ധനവിന്റെ ചര്‍ച്ച ഇരിങ്ങാലക്കുട അസി. ലേബര്‍ ഓഫീസില്‍ നടന്നിരുന്നു. ചര്‍ച്ചയില്‍ ഏകപക്ഷീയമായി കൂലി നിശ്ചയിച്ചെന്ന് ആരോപിച്ചാണ് ഐ എന്‍ ടി യു സി, സി ഐ ടി യു, ബി എം എസ് യൂണിയനുകള്‍ സംയുക്തമായി പ്രതിഷേധിച്ചത്.
ബീററേജ് കോര്‍പറേഷന്‍ അധികാരികള്‍ ഒരു കേയ്‌സ് മദ്യം ഇറക്കുന്നതിന് 64 പൈസ നല്‍കാനാണ് ഇരിങ്ങാലക്കുടയിലെ ചര്‍ച്ചയില്‍ എടുത്ത തീരുമാനം എന്നാല്‍ മുകളിലേക്ക് കയറ്റുന്നതിന് നല്‍കിവരുന്ന സംഖ്യ കുറവ് ചെയ്തുവെന്നും ജില്ലയില്‍ പലയിടത്തും നല്‍കിവരുന്ന തുകപോലും ഇവിടെ നല്‍കുന്നില്ലെന്നും
തൊഴിലാളികള്‍ പറയുന്നു. സംയുക്ത പ്രതിഷേധ യോഗത്തില്‍ ആന്റണി കുറ്റൂക്കാരന്‍ അധ്യക്ഷനായി. സോമന്‍ മുത്രത്തിക്കര, എം.കെ. സന്തോഷ്, ഉണ്ണി പുതിയേടത്ത് എന്നിവര്‍ പ്രസംഗിച്ചു.
പാലിയേക്കരയിലെ ബീവറേജ് ഷോപ്പിലെ ചുമട്ട് തൊഴിലാളികള്‍ സമരത്തിലേയ്ക്ക്
