പഞ്ചായത്ത് ഭരണസമിതി 36 പദ്ധതിയിലെ ആദ്യത്തെ ഉദ്ഘാടനം നടത്തി. വര്‍ഷങ്ങളായി തകര്‍ന്ന് കിടന്നിരുന്ന പതിമൂന്നാം വാര്‍ഡിലെ പൊന്തൊക്കന്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തതിന്റെ ഉദ്ഘാടനമാണ് ആദ്യമായി നടപ്പിലാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍. എം. പുഷ്പാകരന്‍ അധ്യക്ഷനായി. എം.കെ. ശൈലജ, കെ.സി. പ്രദീപ്, റീന ഫ്രാന്‍സിസ്, ജി. സബിത, കെ.ഡി. അശ്വതി, അജിത ജോഷി എന്നിവര്‍ പ്രസംഗിച്ചു. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 146000രൂപ ചിലവിലാണ് റോഡ് നിര്‍മിച്ചത്. പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ 36 ഉദ്ഘാടനങ്ങള്‍ ജനുവരി 31 വരെയുള്ള ദിവസങ്ങളിലാണ് നടക്കുന്നത്.