മണ്ണംപേട്ട ചുങ്കം ബസ് സ്‌റ്റോപ്പിനോട് ചേര്‍ന്നുള്ള സ്ലാബ് തകര്‍ന്ന നിലയില്‍. അപകടഭീതിയില്‍ യാത്രക്കാര്‍. വിദ്യാര്‍ത്ഥികളടക്കം നിരവധിപ്പേര്‍ സഞ്ചരിക്കുന്ന പാതയിലാണ് അപകടം പതിയിരിക്കുന്നത്. ബസില്‍ നിന്നും ഇറങ്ങുന്ന യാത്രക്കാരും കാല്‍നട യാത്രക്കാര്‍ക്കുമാണ് തകര്‍ന്ന സ്ലാബ് അപകടഭീഷണിയാകുന്നത്. അധികൃതര്‍ ഉടന്‍ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.