പന്നികള്‍ കൂട്ടമായി ഇറങ്ങി കതിരിട്ട നെല്‍ചെടികള്‍ കുത്തിമറിച്ചിട്ടനിലയിലാണ്. പുതുക്കാട് കൃഷിഭവനു കീഴിലെ പ്രദേശമാണിത്. പാറയ്ക്കതൈ ശോഭനന്‍, ഐനിക്കല്‍ ജോര്‍ജ്, മാളിയേക്കല്‍ തമ്പി എന്നിവരുടെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞദിവസം കാട്ടുപന്നി ആക്രമണം ഉണ്ടായത്. പ്രദേശത്തെ നേന്ത്രവാഴ, കപ്പ എന്നീ കൃഷികളും പന്നികള്‍ ആക്രമിക്കാറുണ്ട്. പന്നിക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് കര്‍ഷകര്‍. പഞ്ചായത്തും കൃഷിഭവനും ഇടപ്പെട്ട് എത്രയും വേഗം പന്നികളെ പിടികൂടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.