ഇരിങ്ങാലക്കുട, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തുന്നു. മുടങ്ങിപ്പോയ രെജിസ്‌ട്രേഷനും പുതുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ദിവസവും സമയവും :
16/12/2023 ശനി
സമയം- രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 1 വരെ വേദി- ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മുപ്ലിയം ആര്‍ക്കൊക്കെ പങ്കെടുക്കാം? 1.വരന്തരപ്പിള്ളി പഞ്ചായത്ത് നിവാസികളായിരിക്കണം.
- പ്രായപരിധി ഇല്ല.
- എസ്എസ്എല്‍സി ജയിച്ചാലും തോറ്റാലും എസ്എസ്എല്‍സി ക്കു മുന്‍പ് തന്നെ പഠനം നിര്‍ത്തിയവര്‍ ആയാലും പങ്കെടുക്കാം.
- പ്ലസ് 1, പ്ലസ് 2, എന്നീ കോഴ്‌സുകളോ ഡിഗ്രി, പി. ജി., മുതലായ കോഴ്‌സുകളോ ഇപ്പോള്‍ ചെയ്യുന്നവരൊ ചെയ്തു കഴിഞ്ഞവരോ ആയാലും പങ്കെടുക്കാം. ഇവര്‍ നിലവില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരാണെങ്കില്‍ അധിക യോഗ്യത ചേര്‍ക്കാന്‍ സാധിക്കും.
- വിവാഹം കഴിച്ചു വന്നവര്‍ (മറ്റു എംപ്ലോയ്‌മെന്റ് രെജിസ്‌ട്രേഷന്‍ ഓഫീസ് പരിധിയില്‍ നിന്ന് ആണെങ്കില്‍ അവിടെ രജിസ്റ്റര്‍ ചെയ്തിട്ടില്ല എങ്കില്‍ ) ഇപ്പോള്‍ വരന്തരപ്പിള്ളി പഞ്ചായത്ത് പരിധിയില്‍ താമസം ആണെങ്കില്‍ വിവാഹസര്‍ട്ടിഫിക്കറ്റ് ഒപ്പം ഭര്‍ത്താവിന്റെ ഇലക്ഷന്‍ ഐഡി കാര്‍ഡ് കൂടി കൈവശം കൊണ്ടു വന്നാല്‍ ഈ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാം.
- രജിസ്‌ട്രേഷന്‍ മുടങ്ങിയത് പുതുക്കാന്‍ പഴയ #രജിസ്‌ട്രേഷന്‍ കാര്‍ഡ് കൂടി കരുതണം
- യോഗ്യതകള്‍ നിര്‍ബന്ധം അല്ല.
**കൈവശം കരുതേണ്ടവ…
- എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍ കൂടാതെ
ഒരു ഫോട്ടോ കോപ്പി. - സിബിഎസ്ഇ എങ്കില്‍ മാതാപിതാക്കളില്‍ ആരുടെയെങ്കിലും ഇലക്ഷന്‍ ഐഡി കൂടി കരുതണം
***വരന്തരപ്പിള്ളി പഞ്ചായത്ത് നിവാസികളായ മറ്റു സ്‌കൂളുകളില്‍ പ്ലസ് വണ്‍ / പ്ലസ് ടു പഠിക്കുന്നവര്‍ക്കും അവസരം. ***നിലവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രെജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് അധിക യോഗ്യത ചേര്‍ക്കാനും അവസരം ഉണ്ട്. ഇതിനായി അധികയോഗ്യത സര്‍ട്ടിഫിക്കറ്റ് ഒറിജിനലും ഒരു കോപ്പിയും കൂടാതെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും കരുതണം.