കത്തോലിക്ക കോണ്‍സിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ക്കോട് നിന്നും ആരംഭിച്ച കര്‍ഷക അതിജീവന യാത്രയ്ക്ക് ഇരിങ്ങാലക്കുട രൂപതയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ബിജു പറയനിലമാണ് ജാഥ നയിക്കുന്നത്. രൂപത തല സ്വീകരണ ചടങ്ങില്‍ പ്രസിഡന്റ് പത്രോസ് വടക്കും ചേരി അദ്ധ്യക്ഷനായി. രൂപത സെക്രട്ടറി ഡേവീസ് ഊക്കന്‍, ട്രഷറര്‍ ആന്റണി തൊമ്മാന, സംസ്ഥാന സെക്രട്ടറി രാജീവ് കൊച്ചു പറമ്പില്‍, ഡോ.ജോബി കാക്കശ്ശേരി, ഗ്ലോബല്‍ സെക്രട്ടറി ബെന്നി ആന്റണി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കൊടകരയില്‍ നല്‍കിയ സ്വീകരണത്തിന് ഡേവീസ് തെക്കിനയത്, ഷോജന്‍ ഡി വിതയത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോടലിയില്‍ നല്‍കിയ സ്വീകരണത്തിന് ജോസഫ് വാസുപുരത്തുക്കാരന്‍ നേതൃത്വം നല്‍കി.