തൃക്കൂര് പഞ്ചായത്തിലെ തുരുത്തിക്കാട് പാടശേഖരസമിതിയുടെ മോട്ടോര്‍ മോഷണം പോയി
വേനല്‍ കാലങ്ങളില്‍ തുരുത്തിക്കാട് പാടശേഖരസമിതിയുടെ കൃഷി ആവശ്യത്തിന് പ്രധാനമായും ഉപയോഗിക്കുന്ന 10 എച്ച്പി യുടെ മോട്ടോര്‍ ആണ് മോഷണം പോയത്. ചൊവ്വാഴ്ച രാവിലെ വൈദ്യുതി തകരാര്‍ തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയ കെഎസ്ഇബി അധികൃതര്‍ ആണ് മോട്ടര്‍ മോഷണം പോയി എന്ന വിവരം സമിതി അംഗങ്ങളെ അറിയിക്കുന്നത്. കര്‍ഷകരെ പഞ്ചായത്ത് അംഗങ്ങളായ മോഹനന് തൊഴുക്കാട്ട്, സൈമണ്‍ നമ്പാടന്, അജീഷ് മുരിയാടന്‍, മുന്‍ പഞ്ചായത്ത് അംഗം സന്ദീപ് കണിയത്ത്, പാടശേഖര സമിതി അംഗങ്ങള്‍, കൃഷി ഓഫീസര്‍മാര്‍ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു. …
തൃക്കൂര് പഞ്ചായത്തിലെ തുരുത്തിക്കാട് പാടശേഖരസമിതിയുടെ മോട്ടോര്‍ മോഷണം പോയി Read More »