ഓഗസ്റ്റ് 28ന് ആരംഭിച്ച് സെപ്റ്റംബര്‍ ഒന്നിന് ആവേശകരമായ പുലിക്കളി മത്സരത്തോടെ സമാപിക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്ക് വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി
റവന്യൂ മന്ത്രി കെ. രാജന്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയില്‍ മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു, മേയര്‍ എം കെ വര്‍ഗീസ്, എംപിമായ ടി എന്‍ പ്രതാപന്‍, ബെന്നി ബെഹനാന്‍, രമ്യ ഹരിദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളാണ്. പി ബാലചന്ദ്രന്‍ എംഎല്‍എ കണ്‍വീനറും എഡിഎം ടി മുരളി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി സുബൈര്‍ കുട്ടി, …