nctv news pudukkad

nctv news logo
nctv news logo

nctv news

jadha

 വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ എഐടിയുസി നടത്തുന്ന ജാഥ തൃശൂരില്‍ പര്യടനം നടത്തി

ക്ഷാമബത്ത കുടിശിക ഉടന്‍ അനുവദിക്കുക, കയര്‍, കൈത്തറി സംഘങ്ങളെ സംരക്ഷിക്കുക, സഹകരമ മേഖലയിലും ആരോഗ്യ ഇന്‍ഷുറന്‍സ് അനുവദിക്കുക, കളക്ഷന്‍ ഏജന്റുമാരെയും അപ്രൈസര്‍മാരെയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ജാഥ. വൈസ് പ്രസിഡന്റ് പി.പി. രാജേന്ദ്രന്‍, വൈസ് ക്യാപ്റ്റന്‍ കെ.സി. ബിന്ദു എന്നിവര്‍ നയിക്കുന്ന ജാഥയില്‍ പി.എ. സജീവന്‍, കെ.വി. മണിലാല്‍, സി.ആര്‍. രേഖ, പി.എസ്. കൃഷ്ണകുമാര്‍, എം.വി. കെ.കെ. അശോകന്‍, എം.വി. ബിന്ദ്യ, കെ.സി. ബൈജു എന്നിവരാണ് ജാഥാംഗങ്ങള്‍. ആമ്പല്ലൂരില്‍ നടന്ന യോഗം വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. …

 വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ എഐടിയുസി നടത്തുന്ന ജാഥ തൃശൂരില്‍ പര്യടനം നടത്തി Read More »

pkd panchayath

പുതുക്കാട് പഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന ശ്രവണ ഉപകരണങ്ങളുടെ വിതരണം നടത്തി

പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, രതി ബാബു, ഷാജു കാളിയേങ്കര, ആന്‍സി ജോബി, സുമ ഷാജു, അനൂപ് മാത്യു, പ്രീതി ബാലകൃഷ്ണന്‍, ഫിലോമിന ഫ്രാന്‍സീസ്, അസി.സെക്രട്ടറി എം.പി. ചിത്ര, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുധര്‍മ്മിണി എന്നിവര്‍ പ്രസംഗിച്ചു.

kerala vision nexus award

 പ്രൗഡോജ്ജ്വലമായി കേരളവിഷന്‍ നെക്‌സസ് വിദ്യാഭ്യാസ പുരസ്‌കാരദാന ചടങ്ങ്. 250 ലേറെ പ്രതിഭകള്‍ക്ക് ആദരമര്‍പ്പിച്ച ചടങ്ങ് ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി

അധസ്ഥിത സ്‌നേഹത്തന്റെ പേരില്‍ പൊള്ളക്കണക്കുകള്‍ മാത്രമാണുള്ളതെന്നും അവരുടെ ഉന്നമനത്തിനായി ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും ചലച്ചിത്ര താരവും മുന്‍ എംപിയുമായ സുരേഷ് ഗോപി പറഞ്ഞു. കേരളാവിഷന്‍ നെക്‌സസ് വിദ്യാഭ്യാസ പുരസ്‌കാരദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലക്കപ്പാറപോലുള്ള സ്ഥലങ്ങളില്‍ കുട്ടികളുടെ പഠനത്തിന് സഹായകമായ രീതിയില്‍ ബ്രോഡ് ബാന്റ് സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കിയ കേരളാ വിഷന്‍ അധികൃതരെ സുരേഷ് ഗോപി അനുമോദിച്ചു. മാധ്യമപ്രവര്‍ത്തനത്തിലും ബ്രോഡ് ബാന്റ് സേവനങ്ങളിലും മാനുഷിക പരിഗണന പുലര്‍ത്തുന്ന കേരളാ വിഷന്റെ സമീപനം അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു. …

 പ്രൗഡോജ്ജ്വലമായി കേരളവിഷന്‍ നെക്‌സസ് വിദ്യാഭ്യാസ പുരസ്‌കാരദാന ചടങ്ങ്. 250 ലേറെ പ്രതിഭകള്‍ക്ക് ആദരമര്‍പ്പിച്ച ചടങ്ങ് ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി Read More »

mahila congress

അളഗപ്പനഗര്‍ ബ്ലോക്ക് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷനും പുതിയ ബ്ലോക്ക് പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങും സംഘടിപ്പിച്ചു

 ജില്ല പ്രസിഡന്റ് ടി. നിര്‍മ്മല ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റീന ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജന. സെക്രട്ടറി കല്ലൂര്‍ ബാബു, ടി.എം. ചന്ദ്രന്‍, റെജി ജോര്‍ജ്, നിഷ രാജേഷ്, മോളി ജോസഫ്, പോള്‍സണ്‍ തെക്കുംപീടിക, ഭാഗ്യവതി ചന്ദ്രന്‍, ആന്റണി കുറ്റുക്കാരന്‍, ഹേമലത സുകുമാരന്‍, മിനി ഡെന്നി, സിജോ പുന്നക്കര,  ലിന്റോ പള്ളിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

mahila congress

 മഹിള കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കണ്‍വെന്‍ഷന്‍ ജില്ല പ്രസിഡന്റ് ടി. നിര്‍മല ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് പ്രസിഡന്റ് രജനി സുധാകരന്‍ അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.എം. ചന്ദ്രന്‍, ഡിസിസി സെക്രട്ടറി സെബി കൊടിയന്‍, മണ്ഡലം പ്രസിഡന്റുമാരായ ഷാജു കാളിയേങ്കര, പി. രാമന്‍ക്കുട്ടി, മൈനോരിറ്റി കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് കെ.ജെ ജോജു, മഹിള കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് റെജി ജോര്‍ജ്, ജില്ല സെക്രട്ടറിമാരായ റീന ഫ്രാന്‍സീസ്, ജോളി ചുക്കിരി, രതി ബാബു എന്നിവര്‍ പ്രസംഗിച്ചു.

pkd camp

 പുതുക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി എച്ച്എസ്‌സി വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.എ. സംഗീത അദ്ധ്യക്ഷയായിരുന്നു. ചെങ്ങാലൂര്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.  മന്ജു ജോണ്‍, അധ്യാപികരായ സൗമിനി, നീത, ബേബി ചിന്ന ജോസ് എന്നിവര്‍ പ്രസംഗിച്ചു.

water atm

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ വാട്ടര്‍ എടിഎം പ്രവര്‍ത്തനമാരംഭിച്ചു

വരന്തരപ്പിള്ളി സെന്റര്‍ റിംഗ് റോഡിലാണ് വാട്ടര്‍ എടിഎം സ്ഥാപിച്ചിരിക്കുന്നത്.പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിനോദസഞ്ചാരികള്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധമാണ് എടിഎം സജ്ജീകരിച്ചിരിക്കുന്നത്. ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതോടൊപ്പം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം, വലിച്ചെറിയല്‍ എന്നിവയ്ക്ക് തടയിടുവാനും ലക്ഷ്യമിട്ടാണ് ഗ്രാമപഞ്ചായത്ത് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 24 മണിക്കൂറും വാട്ടര്‍ എടിഎം പ്രവര്‍ത്തിക്കും. ഫില്‍റ്ററിങ് നടത്തി ശുദ്ധീകരിച്ച ജലമാണ് എടിഎമ്മിലൂടെ ലഭിക്കുക. വരന്തരപ്പിള്ളി സെന്ററിലെ നിലവിലുള്ള കുഴല്‍ കിണറില്‍  നിന്നുമാണ് എടിഎമ്മിലേക്ക് ജലം എത്തിക്കുന്നത്. ഒരു …

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ വാട്ടര്‍ എടിഎം പ്രവര്‍ത്തനമാരംഭിച്ചു Read More »

Director Siddique funeral today

സംവിധായകന്‍ സിദ്ദിഖിന് വിട; ഖബറടക്കം ഇന്ന് വൈകിട്ട്

അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് നടക്കും. രാവിലെ സിദ്ദിഖിന്റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മൃതദേഹംപള്ളിക്കരയിലെ വസതിയിലും പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. വൈകീട്ട് 6 മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കും. ചൊവ്വാഴ്ച വൈകിട്ട് 9 മണിയോടെയാണ് സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. 63 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരുമാസമായി ചികിത്സയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തിന് പിന്നാലെ ആരോഗ്യനില …

സംവിധായകന്‍ സിദ്ദിഖിന് വിട; ഖബറടക്കം ഇന്ന് വൈകിട്ട് Read More »

pudukad arrest

 പുതുക്കാട് സെന്ററില്‍ ഹോട്ടല്‍ മാലിന്യം തള്ളിയ ഹോട്ടല്‍ ഉടമസ്ഥനേയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു  

കാന്താരി ഹോട്ടല്‍ ഉടമ നെന്മണിക്കര തൊട്ടി പറമ്പില്‍ ചന്ദ്രന്‍, പുതുക്കാട് സ്വദേശികളായ കിഴുക്കാരന്‍ വീട്ടില്‍ സേവ്യര്‍, കിഴിക്കാടന്‍ ജസ്റ്റിന്‍ എന്നിവരെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിധം ഹോട്ടല്‍ മാലിന്യം ഉപേക്ഷിച്ചുവെന്നാണ് കേസ്. ദിവസങ്ങളായി ഹോട്ടലിലെ വേസ്റ്റ് മാലിന്യം കുഴികളിലാക്കി സൂക്ഷിച്ച് രാത്രിയില്‍ റോഡ് സൈഡുകളില്‍ തട്ടുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് പുതുക്കാട് സെന്ററില്‍ കേരള ബാങ്കിന് സമീപത്തെ കാനയില്‍ മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തിയത്. നിരവധി വ്യാപാരസ്ഥാപനങ്ങള്‍ സ്ഥിതി …

 പുതുക്കാട് സെന്ററില്‍ ഹോട്ടല്‍ മാലിന്യം തള്ളിയ ഹോട്ടല്‍ ഉടമസ്ഥനേയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു   Read More »

nandikara school

നന്തിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലൈബ്രറിയുടെയും നവീകരിച്ച ക്ലാസ് മുറികളുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ ലത ചന്ദ്രന്‍ നിര്‍വഹിച്ചു

ചടങ്ങില്‍ പിടിഎ പ്രസിഡന്റ് എം.കെ. അശോകന്‍ അധ്യക്ഷനായിരുന്നു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് മുഖ്യാതിഥി ആയിരുന്നു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ മുഖ്യാതിഥി ആദരിച്ചു. പ്രിന്‍സിപ്പല്‍ ആര്‍.എസ്. ആശാറാണി, പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, വാര്‍ഡ് അംഗം രാധ വിശ്വംഭരന്‍, സ്റ്റാഫ് സെക്രട്ടറി യു.പി. ഉഷ കുമാരി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് 2022 – 23 വര്‍ഷത്തെ മെയ്ന്റനന്‍സ് ഗ്രാന്റായി അനുവദിച്ച 12 …

നന്തിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലൈബ്രറിയുടെയും നവീകരിച്ച ക്ലാസ് മുറികളുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ ലത ചന്ദ്രന്‍ നിര്‍വഹിച്ചു Read More »

parappukara panchayath

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നന്തിക്കര ജനകീയ ഹോട്ടലില്‍ 5 ദിവസം നീണ്ടു നില്‍ക്കുന്ന കഞ്ഞി വിതരണം ആരംഭിച്ചു

 പഞ്ചായത്തിന്റെ ആയുര്‍വേദ ഡിസ്‌പെന്‍സറിയുമായി സഹകരിച്ചാണ് പരിപാടി നടപ്പാക്കുന്നത്. കഞ്ഞി  വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ അധ്യക്ഷയായി. കാര്‍ത്തിക ജയന്‍, എന്‍.എം. പുഷ്പാകരന്‍, ബീന സുരേന്ദ്രന്‍, കെ.സി. പ്രദീപ്, ജി. സബിത, ഡോ. ഹെന്റി പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

amballur obit

രണ്ട് ദിവസം മുന്‍പ് ആമ്പല്ലൂര്‍ എരിപ്പോട് നിന്നും കാണാതായ വയോധികനെ ആലുവ കരുമാലൂര്‍ മാമ്പ്രപ്പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

എരിപ്പോട് കാഞ്ഞിരത്തിങ്കല്‍ കെ.സി. പോളാണ് മരിച്ചത്. 72 വയസായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആലുവ വെസ്റ്റ് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പരേതയായ ബേബിയാണ് ഭാര്യ. മക്കള്‍- ബെഞ്ചമിന്‍, ഷാര്‍ലെറ്റ്. സംസ്‌കാരം പിന്നീട്.

pallikunnu church

കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളിയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന ഉപവാസയജ്ഞം നടത്തി

വികാരി ഫാദര്‍ ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മദ്യവിരുദ്ധ സമിതി പ്രസിഡന്റ് അഗസ്റ്റിന് വാതില്ലാ അധ്യക്ഷനായി. ഇ.എ. ഓമന മുഖ്യപ്രഭാഷണം നടത്തി. സഹവികാരി ഫാദര്‍ സജില്‍ കണ്ണനായ്ക്കല്‍, സിസ്റ്റര്‍ ആഷ, കേന്ദ്രസമിതി കണ്‍വീനര്‍ ജോയ് ആറ്റുപുറം, ഏകോപന സമിതി പ്രസിഡന്റ് ജീസ് ചിറമ്മല്‍, വിശ്വാസ പരിശീലന സെക്രട്ടറി ലിജി ജോസ്, ടി.ജെ. ടോണി, എഡ്‌വിന്‍ തെക്കുംപുറം, ജോണ്‍ ബിജു, സെറിന്‍ ബിജു, ഡോണ്‍ ബ്രിട്ടോ, ശാന്തി മരിയ എന്നിവര്‍ സന്നിഹിതരായി.  സമാപന യോഗത്തില്‍ രൂപത ഡയറക്ടര്‍ ഫാദര്‍ …

കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളിയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന ഉപവാസയജ്ഞം നടത്തി Read More »

pks

പികെഎസ് വെള്ളിക്കുളങ്ങര ലോക്കല്‍ കണ്‍വന്‍ഷന്‍ കോടാലിയില്‍ ചേര്‍ന്നു

ജില്ലാ പ്രസിഡന്റ് എം.കെ. സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ശിവന്‍ അദ്ധ്യക്ഷനായി. പി.സി. ഉമേഷ്, അശ്വതി വിബി, പി.വി. മണി, പി.കെ. രാജന്‍, കെ.കെ. ഷാജു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന തെരെഞ്ഞെടുപ്പില്‍ കെ.കെ. ശിവനെ പ്രസിഡന്റായും കെ.കെ. ഷാജുവിനെ സെക്രട്ടറിയായും സംഗീത, സജീവനെ ട്രഷററായും തിരഞ്ഞെടുത്തു.

veloopadam church

പ്രസിദ്ധമായ വേലുപ്പാടം വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി

ഫാദര്‍ ജോബ് വടക്കന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. തീര്‍ത്ഥ കേന്ദ്രം റെക്ടര്‍ ഫാദര്‍ ഡേവിസ് ചെറയത്ത്, അസിസ്റ്റന്റ് വികാരി ഫാദര്‍ തോമസ് ഊക്കന്‍, കൈകാരന്മാരന്മാരായ ബേബി എടാട്ടുകാരന്‍, പോള്‍ പയ്യപ്പിള്ളി, ഔസേപ്പ് എറ്റുമാനൂക്കാരന്‍, പോളി കണ്ണംകൂടം, ജനറല്‍ കണ്‍വീനര്‍ ജെയിംസ് കുഴിയാനി മറ്റത്തില്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായ റോബിന്‍ കൊച്ചുപുരയ്ക്കല്‍, ഷിജോ ഞെരിഞ്ഞാംപിള്ളി, ഭാരവാഹികളായ ജേക്കബ് നടുവില്‍പീടിക, പോള്‍ മഞ്ഞളി, മനോജ് കോഴിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആഗസ്റ്റ് 15നാണ്് ഊട്ടു തിരുനാള്‍ നടക്കുന്നത്. തുടര്‍ന്നുള്ള എല്ലാ …

പ്രസിദ്ധമായ വേലുപ്പാടം വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി Read More »

alagappa road

 അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ തെക്കേക്കര അങ്കണവാടി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഓവര്‍സിയര്‍ പ്രവീണ്‍, സിപിഎം ലോക്കല്‍ സെക്രട്ടറി പി.കെ. വിനോദ്, പഞ്ചായത്ത് അംഗം വി.കെ. വിനീഷ്, വി.കെ. കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.എംഎല്‍എ ഫണ്ടില്‍ നിന്നും 4 ലക്ഷം രൂപ ചെലവിലായിരുന്നു നിര്‍മാണം.

water atm

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ വാട്ടര്‍ എടിഎം ഒരുങ്ങുന്നു

 വരന്തരപ്പിള്ളി സെന്റര്‍, ചിമ്മിനി ഡാം എന്നിവിടങ്ങളിലാണ് വാട്ടര്‍ എടിഎം സ്ഥാപിക്കുന്നത്. വിനോദസഞ്ചാരികള്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന എടിഎം ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും. ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതോടൊപ്പം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം, വലിച്ചെറിയല്‍ എന്നിവയ്ക്ക് തടയിടുവാനും ലക്ഷ്യമിട്ടാണ് ഗ്രാമപഞ്ചായത്ത് പദ്ധതി വിഭാവനം ചെയ്തത്. 24 മണിക്കൂറും വാട്ടര്‍ എടിഎം പ്രവര്‍ത്തിക്കും. ഫില്‍റ്റര്‍ ചെയ്ത് ശുദ്ധീകരിച്ച ജലമാണ് എടിഎമ്മിലൂടെ ലഭിക്കുക. വരന്തരപ്പിള്ളി സെന്ററിലെ നിലവിലുള്ള കുഴല്‍ കിണര്‍, ചിമ്മിനി ഡാം പരിസരത്ത് പുതിയതായി കുഴിച്ച കുഴല്‍ കിണര്‍ …

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ വാട്ടര്‍ എടിഎം ഒരുങ്ങുന്നു Read More »

Hb12 @ mattathur

 സ്ത്രീകളിലെ വിളര്‍ച്ച രോഗം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് മറ്റത്തൂര്‍ പഞ്ചായത്തില്‍ എച്ച്ബി 12 @ മറ്റത്തൂര്‍ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി

രാജ്യത്ത് ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതി  കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ മറ്റത്തൂരില്‍ നടപ്പാക്കിയ ലിംഗസമത്വ പദവി പഠനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ സ്ത്രീകളില്‍ വിളര്‍ച്ച ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.  ശരാശരി വരുമാനമുള്ള കുടുംബങ്ങളില്‍ പോലും വിളര്‍ച്ച മൂലമുള്ള  ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിലാണ് പഞ്ചായത്തിലെ മുഴുവന്‍ സ്ത്രീകളേയും ഉള്‍പ്പെടുത്തി വിളര്‍ച്ച പരിഹരിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയത്. വിളര്‍ച്ചയുള്ളവരെ  കണ്ടെത്തി ആവശ്യമായ ചികിത്സയും മരുന്നും ലഭ്യമാക്കി പഞ്ചായത്തിലെ 15നും 60നും …

 സ്ത്രീകളിലെ വിളര്‍ച്ച രോഗം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് മറ്റത്തൂര്‍ പഞ്ചായത്തില്‍ എച്ച്ബി 12 @ മറ്റത്തൂര്‍ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി Read More »

PVS SCHOOL

പറപ്പൂക്കര പിവിഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ടി.എസ്. മുരളി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ മുഖ്യാതിഥിയായി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അനുമോദിച്ചു. വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ത്ഥിയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ വിന്‍സന്‍ പല്ലിശ്ശേരിയെ ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം റീന ഫ്രാന്‍സിസ്, പഞ്ചായത്ത് അംഗം കെ.വി. സുഭാഷ്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ലേഖ എന്‍. മേനോന്‍, പ്രധാനാധ്യാപിക കെ.എസ്. …

പറപ്പൂക്കര പിവിഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു Read More »

ANTI DRUG PRGM

വരന്തരപ്പിള്ളി നന്തിപുലത്ത് ലഹരിക്കെതിരെ പോസ്റ്റര്‍ പ്രചരണവുമായി കുരുന്നുകള്‍

നന്തിപുലം ലഹരിവിരുദ്ധ ജനജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ മഴവില്‍കൂട്ടം ബാലസംഘത്തിലെ കുട്ടികളാണ് ലഹരിക്കെതിരെയുള്ള പ്ലകാര്‍ഡുകളുമായി പോസ്റ്റര്‍ പ്രചരണം നടത്തിയത്. നന്തിപുലത്തെ പ്രദേശത്തെ പലയിടങ്ങളിലും കുട്ടികള്‍ പോസ്റ്റര്‍ പതിച്ചു. നന്തിപുലം ലഹരിവിരുദ്ധ ജനജാഗ്രത സമിതി സെക്രട്ടറി സി.എസ്. ദിലീപ് കുമാര്‍, കരയോഗം സെക്രട്ടറി സി.എ. വേലു, മഴവില്‍ക്കൂട്ടം ബാലസംഘം പ്രവര്‍ത്തകരായ അഞ്ജലി, സി.ബി. ഭാഗ്യരാജ് എന്നിവര്‍ നേതൃത്വം നല്‍കി.