വരന്തരപ്പിള്ളി പഞ്ചായത്തിലെ മുപ്ലിയം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പുതിയ കെട്ടിട നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു
3 കോടി 87.6 ലക്ഷം രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 100 വര്‍ഷം പഴകുമുള്ളതും ജീര്‍ണിച്ചതുമായ ഓടിട്ട പഴയ കെട്ടിടം പൊളിച്ചു മാറ്റി 18 ക്ലാസ് മുറികളോടെയും, ലിഫ്റ്റ്, ഫയര്‍ സേഫ്റ്റി എന്നി അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. മൂന്നുനിലകളിലായി 1290.86 മീറ്റര്‍ സ്ക്വയര്‍ വിസ്തൃതിയിലാണ് കെട്ടിടസമുച്ചയം നിര്‍മ്മിക്കുന്നത്. ഓരോ നിലയിലും 6 മീറ്റര്‍ വീതം നീളവും വീതിയുമുള്ള 6 ക്ലാസ് മുറികളും രണ്ട് സ്റ്റെയര്‍കേസുകളും വരാന്തയും ടോയ്ലറ്റ് ബ്ലോക്കും ഉള്‍പ്പെടെയാണ് നിര്‍മ്മിക്കുക. …