െ്രെകംബ്രാഞ്ച് പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്ന കേസ്സില്‍ പ്രവീണ്‍ റാണയെ പത്തു ദിവസത്തേക്ക് െ്രെകംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുകൊടുക്കാനും കോടതി ഉത്തരവായി. തൃശൂര്‍ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നതും നിലവില്‍ െ്രെകം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്നതുമായ കേസ്സുകളില്‍ നല്‍കിയ ജാമ്യാപേക്ഷകളാണ് കോടതി വാദം കേട്ട് തള്ളിക്കളഞ്ഞത്. അന്വേഷണമദ്ധ്യേ െ്രെകം ബ്രാഞ്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസ്സിലാണ് ഇപ്പോള്‍ കസ്റ്റഡി ഉത്തരവായിരിക്കുന്നത്. െ്രെകംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പി ടി.ആര്‍. സന്തോഷ് സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് കോടതി പത്തു ദിവസത്തെ കസ്റ്റഡി നല്‍കിയത്.
സാമ്പത്തിക നിക്ഷേപ തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രവീണ്‍ റാണ സമര്‍പ്പിച്ച ജാമ്യ ഹര്‍ജികള്‍ തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ടി.കെ. മിനിമോള്‍ തള്ളി ഉത്തരവിട്ടു
