nctv news pudukkad

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷകര്‍ക്കുള്ള ധാതുലവണമിശ്രിതവും വിരമരുന്നും വിതരണം ചെയ്തു

nctv news-pudukad news

പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പോള്‍സണ്‍ തെക്കുംപീടിക അധ്യക്ഷത വഹിച്ചു. തൃക്കൂര്‍ പഞ്ചായത്തിലെ 100  ക്ഷീരകര്‍ഷകര്‍ക്കാണ് 1200 രൂപയോളം വില വരുന്ന ധാതുലവണ മിശ്രിതവും ലിവര്‍ ടോണിക്കും വിരമരുന്നും അടങ്ങിയ കിറ്റ് സൗജന്യമായി നല്‍കിയത്. സ്ഥിര സമിതി അധ്യക്ഷന്മാരായ ജിഷ ഡേവീസ്, സംഗീത ദിവാകരന്‍, പഞ്ചായത്ത് അംഗങ്ങളായ ശാന്തി മണികണ്ഠന്‍, സിന്ധുമോള്‍, ജോജു ചാഴൂക്കാരന്‍, സൈമണ്‍ നമ്പാടന്‍ എന്നിവര്‍ സന്നിഹിതരായി.

Leave a Comment

Your email address will not be published. Required fields are marked *