ഫെബ്രുവരി 5ന് വൈകിട്ട് ചമയപ്രദര്‍ശനം ഉണ്ടായിരിക്കും. വേലദിനമായ ഫെബ്രുവരി 6ന് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളോടൊപ്പം രാവിലെ 7ന് നവകം, പഞ്ചഗവ്യം എന്നിവ നടത്തും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. 23 ഗജവീരന്മാരുടെ കൂട്ടി എഴുന്നള്ളിപ്പില്‍ ഗജരാജന്‍ ഊട്ടോളി അനന്തന്‍ ദേവിയുടെ തിടമ്പ് ഏറ്റും, തൃക്കൂര്‍, പൊന്നൂക്കര, കല്ലൂര്‍ ദേശങ്ങളിലെ 20 സമാജങ്ങള്‍ വേല മഹോത്സവത്തില്‍ പങ്കാളികളാവും. രാവിലെ 9.30 മുതല്‍ 11.30 വരെ നടക്കുന്ന ശീവേലി എഴുന്നള്ളിപ്പ്, തൃക്കൂര്‍ രാജന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം ഉണ്ടായിരിക്കും. 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ പ്രസാദഊട്ട്, വൈകിട്ട് 6.30 മുതല്‍ 9.30 മുതല്‍ വരെ കാഴ്ചശീവേലി, കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രാമാണിത്വത്തില്‍ പാണ്ടിമേളം, തുടര്‍ന്ന് 7ന് കുടമാറ്റം, 7.15ന് വേലകളി, 9.45ന് ഫാന്‍സി വെടിക്കെട്ട്, 10ന് തായമ്പക എന്നിവ നടക്കും. ഫെബ്രുവരി 7ന് പുലര്‍ച്ചെ 4.30 മുതല്‍ 7 വരെ കൂട്ടിയെഴുന്നള്ളിപ്പ് തുടര്‍ന്ന് 10.30ന് വലിയ ഗുരുതിയോടെ 7 ദിവസത്തേക്ക് ക്ഷേത്രനട അടയ്ക്കും. ഫെബ്രുവരി 13ന് നടതുറപ്പ് മഹോത്സവം നടക്കും. രാവിലെ 9ന് ചലച്ചിത്രതാരങ്ങളായ ശ്രുതി ജയന്‍, രഞ്ജിത മേനോന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും. വാര്‍ത്താസമ്മേളനത്തില്‍ മതിക്കുന്ന് ക്ഷേത്ര ക്ഷേമ സമിതി ട്രസ്റ്റ് പ്രസിഡന്റ് സുരേഷ് നെല്ലിശ്ശേരി, സെക്രട്ടറി മണികണ്ഠന്‍ തൊട്ടി പറമ്പില്‍, കണ്‍വീനര്‍ സുനില്‍കുമാര്‍ തെക്കൂട്ട്, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രാജു ഐക്യത്തറ എന്നിവര്‍ പങ്കെടുത്തു
തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും വേലമഹോത്സവവും ഫെബ്രുവരി 6ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ ഒല്ലൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു






