nctv news pudukkad

തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും വേലമഹോത്സവവും ആഘോഷിച്ചു

NCTV NEWS- PUDUKAD NEWS

വേലദിനത്തില്‍ വിശേഷാല്‍ പൂജകളോടൊപ്പം രാവിലെ നവകം, പഞ്ചഗവ്യം എന്നിവ നടത്തി. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തൃക്കൂര്‍, പൊന്നൂക്കര, കല്ലൂര്‍ ദേശങ്ങളിലെ 20 സമാജങ്ങള്‍ വേല മഹോത്സവത്തില്‍ പങ്കാളികളായി. രാവിലെ നടന്ന ശീവേലി എഴുന്നള്ളിപ്പും തൃക്കൂര്‍ രാജന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും ഉണ്ടായിരുന്നു. പ്രസാദഊട്ടും ഒരുക്കിയിരുന്നു. 23 ഗജവീരന്മാരുടെ കൂട്ടി എഴുന്നള്ളിപ്പില്‍ ഗജരാജന്‍ ഊട്ടോളി അനന്തന്‍ ദേവിയുടെ തിടമ്പ് ഏറ്റി. കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രാമാണിത്വത്തില്‍ പാണ്ടിമേളം, തുടര്‍ന്ന് കുടമാറ്റം, വേലകളിയും നടത്തി. ഫെബ്രുവരി 13ന് നടതുറപ്പ് മഹോത്സവം നടക്കും. രാവിലെ 9ന് ചലച്ചിത്രതാരങ്ങളായ ശ്രുതി ജയന്‍, രഞ്ജിത മേനോന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും.

Leave a Comment

Your email address will not be published. Required fields are marked *