nctv news pudukkad

സംസ്ഥാന ശിശു വികസന വകുപ്പിന്റെ ജില്ലയിലെ മികച്ച അങ്കണവാടിക്കുള്ള പുരസ്‌കാരം നേടി മറ്റത്തൂര്‍ പഞ്ചായത്ത് പതിനാറാം വാര്‍ഡിലെ ഗ്യാലക്‌സി അംഗന്‍വാടി.

nctv news- pudukad news

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അങ്കണവാടിയില്‍ അനുമോദന യോഗം സംഘടിപ്പിച്ചു. അംഗന്‍വാടി അധ്യാപിക സിജി പ്രദീപന്‍ സ്വാഗതം ആശംസിച്ച ചടങ്ങ് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സിജി രാജേഷ് അധ്യക്ഷയായിരുന്നു. ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സുധാകുമാരി. വി, കൊടകര അഡീഷണല്‍ പ്രോജക്ട് ഓഫീസര്‍ സി ഡി പി ഒ സുധര്‍മ്മിണി.ജി, മറ്റത്തൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.സി ബിജു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രനി വിജീഷ്, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മനോജ് കുമാര്‍, ശശികുമാര്‍ മാസ്റ്റര്‍, സബിത സതീഷ്, പി. ആര്‍ അംബുജാക്ഷന്‍, അംഗന്‍വാടി വികസന സമിതിയംഗം സുഭാഷ് മൂന്നുമുറി, എന്നിവര്‍ സംസാരിച്ചു. അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ നേതൃത്വം നല്‍കിയ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി വിബി, വാര്‍ഡ് മെമ്പര്‍ സുമേഷ് മൂത്തമ്പാടന്‍  എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച് ആദരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം  അംഗന്‍വാടി അധ്യാപിക സുധാകുമാരിക്ക് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി വിബി കൈമാറി. കേക്ക് മുറിച് മധുരം പങ്കിട്ടാണ് രക്ഷിതാക്കളും കുട്ടികളും ചടങ്ങിനെ ആഘോഷമാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *