ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടെസി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ സിഎച്ച്‌സി സൂപ്രണ്ട് ഡോ. റോഷ്. ബ്ലോക്ക് ഡിവിഷന്‍ അംഗങ്ങളായ സതി സുധീര്‍, ഇ.കെ. സദാശിവന്‍, തണല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സുകുമാരന്‍, കൊടകര അഡീഷണല്‍ സിഡിപിഒ ഷീബ നാലപ്പാട്ട്, ബ്ലോക്ക് സിഡിപിഒ എം. നിഷ എന്നിവര്‍ പ്രസംഗിച്ചു. മറ്റത്തൂര്‍ സിഎച്ച്‌സി, പുതുക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുത്തു. ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്ന് വിതരണം നടത്തി. കൊടകര ബ്ലോക്ക് പരിധിയിലെ 7 പഞ്ചായത്തുകളിലെ 220 ഓളം വയോജനങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു
കൊടകര ബ്ലോക്ക് പഞ്ചായത്തിലെ 2002- 23 വര്‍ഷത്തെ വയോജന പകല്‍ പരിപാലന കേന്ദ്രം പദ്ധതിയുടെ ഭാഗമായി വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
