3 കോടി 87.6 ലക്ഷം രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 100 വര്‍ഷം പഴകുമുള്ളതും ജീര്‍ണിച്ചതുമായ ഓടിട്ട പഴയ കെട്ടിടം പൊളിച്ചു മാറ്റി 18 ക്ലാസ് മുറികളോടെയും, ലിഫ്റ്റ്, ഫയര്‍ സേഫ്റ്റി എന്നി അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. മൂന്നുനിലകളിലായി 1290.86 മീറ്റര്‍ സ്‌ക്വയര്‍ വിസ്തൃതിയിലാണ് കെട്ടിടസമുച്ചയം നിര്‍മ്മിക്കുന്നത്. ഓരോ നിലയിലും 6 മീറ്റര്‍ വീതം നീളവും വീതിയുമുള്ള 6 ക്ലാസ് മുറികളും രണ്ട് സ്‌റ്റെയര്‍കേസുകളും വരാന്തയും ടോയ്‌ലറ്റ് ബ്ലോക്കും ഉള്‍പ്പെടെയാണ് നിര്‍മ്മിക്കുക. കിഫ്ബി ഫണ്ട് ഉപയോഗിച്ച് കിലയുടെ മേല്‍നോട്ടത്തില്‍ എല്‍എസ്ജിഡി യാണ് നിര്‍മ്മാണം നടത്തുന്നത്. എസ്എസ്‌കെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സ്റ്റാര്‍ട്‌സ് പ്രീ സ്‌കൂള്‍ പദ്ധതി പ്രകാരമുള്ള കളിത്തൊട്ടിലിന്റെ നിര്‍മ്മാണോദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സരിതാ രാജേഷ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുഷ്പകരന്‍ ഒറ്റാലി, വിജിതാ ശിവദാസന്‍, പ്രിന്‍സിപ്പല്‍ കെ. സൗദാമിനി, എച്ച്എം എം.വി. ഉഷ, പി.ടി.എ പ്രസിഡന്റ് ഇ.വി. ഷാബു, എല്‍എസ്ജിഡി, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വരന്തരപ്പിള്ളി പഞ്ചായത്തിലെ മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിട നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു
