nctv news pudukkad

Author name: nctv news

polima pudukad

വിഷരഹിത പച്ചക്കറികള്‍ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പൊലിമ പുതുക്കാട് ഓണച്ചന്തകള്‍ സംഘടിപ്പിക്കും

ഇതു സംബന്ധിച്ച യോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. കൊടകര ബ്ലോക്ക് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, പഞ്ചായത്തു പ്രസിഡന്റുമാരായ എന്‍. മനോജ്, ടി.എസ്. ബൈജു, അജിതാ സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിന്‍സ്, സരിത രാജേഷ്, വിവിധ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, കൃഷി വകുപ്പ്, കുടുംബശ്രീ തുടങ്ങിയ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

വിഷരഹിത പച്ചക്കറികള്‍ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പൊലിമ പുതുക്കാട് ഓണച്ചന്തകള്‍ സംഘടിപ്പിക്കും Read More »

kodakara block

കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ദേശീയ പതാക ഉയര്‍ത്തി

 കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.  ബ്ലോക്ക്  ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടെസി ഫ്രാന്‍സിസ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, ബ്ലോക്ക് ഡിവിഷന്‍ അംഗങ്ങളായ പോള്‍സണ്‍ തെക്കുംപീടിക, മിനി ഡെന്നി പനോക്കാരന്‍, സതി സുധീര്‍,  ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ കെ.കെ. നിഖില്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് തല വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാര്‍ അവതരിപ്പിച്ച നൃത്താവിഷ്‌കാരം, ഗാനാലാപനം തുടങ്ങി വിവിധ പരിപാടികളും നടന്നു

കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ദേശീയ പതാക ഉയര്‍ത്തി Read More »

death

കണ്ണൂര്‍ ധര്‍മ്മശാലയില്‍ ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

തിങ്കളാഴ്ച രാത്രി 9:30 നായിരുന്നു സംഭവം. ലോറിക്കടിയില്‍ ഉറങ്ങുകയായിരുന്ന ചേര്‍പ്പ് സ്വദേശി സജീഷ് ആണ് മരിച്ചത്. പാര്‍ക്ക് ചെയ്ത ലോറി മുന്നോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. സമീപത്തുള്ള കടയിലെ ജീവനക്കാരനാണ് സജീഷ്. പാര്‍ക്ക് ചെയ്ത ലോറിക്കടിയില്‍ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെയാണ് ലോറി അബദ്ധത്തില്‍ മുന്നോട്ട് എടുക്കുന്നത്. ഉടന്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കണ്ണൂര്‍ ധര്‍മ്മശാലയില്‍ ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം Read More »

indepence day

സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ ഇന്ത്യ

സ്വാതന്ത്ര്യത്തിനായുള്ള യാത്രയില്‍ ആയുസ്സും ആരോഗ്യവും ത്യജിച്ച അനേകായിരം രാജ്യസ്‌നേഹികളുടെ ജ്വലിക്കുന്ന ഓര്‍മ്മകളോടെ ഈ ദിനം ആചരിക്കുന്നത്. ഐ ക്യവും അഖണ്ഡതയും ഭദ്രതയും ഓര്‍മിപ്പിച്ചു സ്വാതന്ത്ര്യലബ്ധിയുടെ പുതു വാര്‍ഷികമാണ് ആഘോഷിക്കുന്നത്. ബ്രിട്ടീഷ് അടിച്ചമര്‍ത്തലിനെതിരെ പോരാടി സ്വാതന്ത്യമെന്ന ഭാരതീയരുടെ അവകാശം തിരികെ നേടിയെടുത്തതിന്റെ ആവേശകരമായ ഓര്‍മ പുതുക്കിയാണ് ഓരോ സ്വാതന്ത്രദിനവും കടന്നുപോകുന്നത്. രാജ്യമെങ്ങും ത്രിവര്‍ണ പതാക വാനോളം ഉയരുമ്പോള്‍ വേഷത്തിന്റെയും ഭാഷയുടെയും അതിര്‍ത്തികളെല്ലാം മറന്ന് ഓരോ ഭാരതീയനും അഭിമാനത്തിന്റെ കൊടുമുടിയിലെത്തും. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരെപോലും മുട്ടിമടക്കിച്ച നിശ്ചയദാര്‍ഢ്യത്തോടെ ആത്മബലത്തോടെ പോരാടിയ

സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ ഇന്ത്യ Read More »

onam tcr

ഓഗസ്റ്റ് 28ന് ആരംഭിച്ച് സെപ്റ്റംബര്‍ ഒന്നിന് ആവേശകരമായ പുലിക്കളി മത്സരത്തോടെ സമാപിക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്ക് വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി

റവന്യൂ മന്ത്രി കെ. രാജന്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയില്‍ മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു, മേയര്‍ എം കെ വര്‍ഗീസ്, എംപിമായ ടി എന്‍ പ്രതാപന്‍, ബെന്നി ബെഹനാന്‍, രമ്യ ഹരിദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളാണ്. പി ബാലചന്ദ്രന്‍ എംഎല്‍എ കണ്‍വീനറും എഡിഎം ടി മുരളി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി സുബൈര്‍ കുട്ടി,

ഓഗസ്റ്റ് 28ന് ആരംഭിച്ച് സെപ്റ്റംബര്‍ ഒന്നിന് ആവേശകരമായ പുലിക്കളി മത്സരത്തോടെ സമാപിക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്ക് വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി Read More »

award winners

ഇത്തവണ പറപ്പൂക്കര പഞ്ചായത്ത് പരിധിയില്‍ നിന്നും രണ്ടു പേര്‍ ആഗസ്റ്റ് 15നു തിരുവന്തപുരത്തു നടക്കുന്ന സ്വാതന്ത്രദിന പരേഡില്‍ വെച്ച് മുഖ്യമന്ത്രിയില്‍ നിന്നും രാഷ്ട്രപതിയുടെ മെഡല്‍ ഏറ്റുവാങ്ങും

2018ല്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലും 2022 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു രാഷ്ട്രപതി പ്രഖ്യാപിച്ച വിശേഷ്ട സേവനത്തിനുള്ള മെഡലും കരസ്ഥമാക്കിയ ആലത്തൂര്‍ സ്വദേശിനി പുതുക്കാട് പൊലീസ് എഎസ്‌ഐ ഷീബ അശോകനും നന്തിക്കര ഗവണ്മെന്റ് ഹൈസ്‌കൂള്‍ 7-ക്ലാസ്സ് വിദ്യാര്‍ത്ഥി പോങ്കോത്ര സ്വദേശി നീരജ് നിത്യാനന്ദന്‍ ജീവന്‍ രക്ഷ പതക്കും മുഖ്യ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും.

ഇത്തവണ പറപ്പൂക്കര പഞ്ചായത്ത് പരിധിയില്‍ നിന്നും രണ്ടു പേര്‍ ആഗസ്റ്റ് 15നു തിരുവന്തപുരത്തു നടക്കുന്ന സ്വാതന്ത്രദിന പരേഡില്‍ വെച്ച് മുഖ്യമന്ത്രിയില്‍ നിന്നും രാഷ്ട്രപതിയുടെ മെഡല്‍ ഏറ്റുവാങ്ങും Read More »

say no to drugs

ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടിയും പോസ്റ്റര്‍, സ്റ്റാറ്റസ് ചാലഞ്ചുമായി തൃക്കൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ്

ബോധവല്‍ക്കരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗം ഷീബ നിഗേഷ് അധ്യക്ഷത വഹിച്ചു. പുതുക്കാട് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ യു.എച്ച്. സുനില്‍ദാസ് മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എ.ബി. പ്രസാദ് ക്ലാസ്സ് നയിച്ചു. പഞ്ചായത്ത് അംഗം മോഹനന്‍ തൊഴുക്കാട്ട്, ആശ വര്‍ക്കര്‍ ഷൈനി, എഡിഎസ് സെക്രട്ടറി സുജാത എന്നിവര്‍ പ്രസംഗിച്ചു.

ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടിയും പോസ്റ്റര്‍, സ്റ്റാറ്റസ് ചാലഞ്ചുമായി തൃക്കൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് Read More »

jadha

 വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ എഐടിയുസി നടത്തുന്ന ജാഥ തൃശൂരില്‍ പര്യടനം നടത്തി

ക്ഷാമബത്ത കുടിശിക ഉടന്‍ അനുവദിക്കുക, കയര്‍, കൈത്തറി സംഘങ്ങളെ സംരക്ഷിക്കുക, സഹകരമ മേഖലയിലും ആരോഗ്യ ഇന്‍ഷുറന്‍സ് അനുവദിക്കുക, കളക്ഷന്‍ ഏജന്റുമാരെയും അപ്രൈസര്‍മാരെയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ജാഥ. വൈസ് പ്രസിഡന്റ് പി.പി. രാജേന്ദ്രന്‍, വൈസ് ക്യാപ്റ്റന്‍ കെ.സി. ബിന്ദു എന്നിവര്‍ നയിക്കുന്ന ജാഥയില്‍ പി.എ. സജീവന്‍, കെ.വി. മണിലാല്‍, സി.ആര്‍. രേഖ, പി.എസ്. കൃഷ്ണകുമാര്‍, എം.വി. കെ.കെ. അശോകന്‍, എം.വി. ബിന്ദ്യ, കെ.സി. ബൈജു എന്നിവരാണ് ജാഥാംഗങ്ങള്‍. ആമ്പല്ലൂരില്‍ നടന്ന യോഗം വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു.

 വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ എഐടിയുസി നടത്തുന്ന ജാഥ തൃശൂരില്‍ പര്യടനം നടത്തി Read More »

pkd panchayath

പുതുക്കാട് പഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന ശ്രവണ ഉപകരണങ്ങളുടെ വിതരണം നടത്തി

പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, രതി ബാബു, ഷാജു കാളിയേങ്കര, ആന്‍സി ജോബി, സുമ ഷാജു, അനൂപ് മാത്യു, പ്രീതി ബാലകൃഷ്ണന്‍, ഫിലോമിന ഫ്രാന്‍സീസ്, അസി.സെക്രട്ടറി എം.പി. ചിത്ര, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുധര്‍മ്മിണി എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് പഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന ശ്രവണ ഉപകരണങ്ങളുടെ വിതരണം നടത്തി Read More »

kerala vision nexus award

 പ്രൗഡോജ്ജ്വലമായി കേരളവിഷന്‍ നെക്‌സസ് വിദ്യാഭ്യാസ പുരസ്‌കാരദാന ചടങ്ങ്. 250 ലേറെ പ്രതിഭകള്‍ക്ക് ആദരമര്‍പ്പിച്ച ചടങ്ങ് ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി

അധസ്ഥിത സ്‌നേഹത്തന്റെ പേരില്‍ പൊള്ളക്കണക്കുകള്‍ മാത്രമാണുള്ളതെന്നും അവരുടെ ഉന്നമനത്തിനായി ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും ചലച്ചിത്ര താരവും മുന്‍ എംപിയുമായ സുരേഷ് ഗോപി പറഞ്ഞു. കേരളാവിഷന്‍ നെക്‌സസ് വിദ്യാഭ്യാസ പുരസ്‌കാരദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലക്കപ്പാറപോലുള്ള സ്ഥലങ്ങളില്‍ കുട്ടികളുടെ പഠനത്തിന് സഹായകമായ രീതിയില്‍ ബ്രോഡ് ബാന്റ് സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കിയ കേരളാ വിഷന്‍ അധികൃതരെ സുരേഷ് ഗോപി അനുമോദിച്ചു. മാധ്യമപ്രവര്‍ത്തനത്തിലും ബ്രോഡ് ബാന്റ് സേവനങ്ങളിലും മാനുഷിക പരിഗണന പുലര്‍ത്തുന്ന കേരളാ വിഷന്റെ സമീപനം അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു.

 പ്രൗഡോജ്ജ്വലമായി കേരളവിഷന്‍ നെക്‌സസ് വിദ്യാഭ്യാസ പുരസ്‌കാരദാന ചടങ്ങ്. 250 ലേറെ പ്രതിഭകള്‍ക്ക് ആദരമര്‍പ്പിച്ച ചടങ്ങ് ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി Read More »

mahila congress

അളഗപ്പനഗര്‍ ബ്ലോക്ക് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷനും പുതിയ ബ്ലോക്ക് പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങും സംഘടിപ്പിച്ചു

 ജില്ല പ്രസിഡന്റ് ടി. നിര്‍മ്മല ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റീന ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജന. സെക്രട്ടറി കല്ലൂര്‍ ബാബു, ടി.എം. ചന്ദ്രന്‍, റെജി ജോര്‍ജ്, നിഷ രാജേഷ്, മോളി ജോസഫ്, പോള്‍സണ്‍ തെക്കുംപീടിക, ഭാഗ്യവതി ചന്ദ്രന്‍, ആന്റണി കുറ്റുക്കാരന്‍, ഹേമലത സുകുമാരന്‍, മിനി ഡെന്നി, സിജോ പുന്നക്കര,  ലിന്റോ പള്ളിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

അളഗപ്പനഗര്‍ ബ്ലോക്ക് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷനും പുതിയ ബ്ലോക്ക് പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങും സംഘടിപ്പിച്ചു Read More »

mahila congress

 മഹിള കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കണ്‍വെന്‍ഷന്‍ ജില്ല പ്രസിഡന്റ് ടി. നിര്‍മല ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് പ്രസിഡന്റ് രജനി സുധാകരന്‍ അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.എം. ചന്ദ്രന്‍, ഡിസിസി സെക്രട്ടറി സെബി കൊടിയന്‍, മണ്ഡലം പ്രസിഡന്റുമാരായ ഷാജു കാളിയേങ്കര, പി. രാമന്‍ക്കുട്ടി, മൈനോരിറ്റി കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് കെ.ജെ ജോജു, മഹിള കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് റെജി ജോര്‍ജ്, ജില്ല സെക്രട്ടറിമാരായ റീന ഫ്രാന്‍സീസ്, ജോളി ചുക്കിരി, രതി ബാബു എന്നിവര്‍ പ്രസംഗിച്ചു.

 മഹിള കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കണ്‍വെന്‍ഷന്‍ ജില്ല പ്രസിഡന്റ് ടി. നിര്‍മല ഉദ്ഘാടനം ചെയ്തു Read More »

pkd camp

 പുതുക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി എച്ച്എസ്‌സി വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.എ. സംഗീത അദ്ധ്യക്ഷയായിരുന്നു. ചെങ്ങാലൂര്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.  മന്ജു ജോണ്‍, അധ്യാപികരായ സൗമിനി, നീത, ബേബി ചിന്ന ജോസ് എന്നിവര്‍ പ്രസംഗിച്ചു.

 പുതുക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി എച്ച്എസ്‌സി വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും സംഘടിപ്പിച്ചു Read More »

water atm

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ വാട്ടര്‍ എടിഎം പ്രവര്‍ത്തനമാരംഭിച്ചു

വരന്തരപ്പിള്ളി സെന്റര്‍ റിംഗ് റോഡിലാണ് വാട്ടര്‍ എടിഎം സ്ഥാപിച്ചിരിക്കുന്നത്.പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിനോദസഞ്ചാരികള്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധമാണ് എടിഎം സജ്ജീകരിച്ചിരിക്കുന്നത്. ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതോടൊപ്പം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം, വലിച്ചെറിയല്‍ എന്നിവയ്ക്ക് തടയിടുവാനും ലക്ഷ്യമിട്ടാണ് ഗ്രാമപഞ്ചായത്ത് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 24 മണിക്കൂറും വാട്ടര്‍ എടിഎം പ്രവര്‍ത്തിക്കും. ഫില്‍റ്ററിങ് നടത്തി ശുദ്ധീകരിച്ച ജലമാണ് എടിഎമ്മിലൂടെ ലഭിക്കുക. വരന്തരപ്പിള്ളി സെന്ററിലെ നിലവിലുള്ള കുഴല്‍ കിണറില്‍  നിന്നുമാണ് എടിഎമ്മിലേക്ക് ജലം എത്തിക്കുന്നത്. ഒരു

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ വാട്ടര്‍ എടിഎം പ്രവര്‍ത്തനമാരംഭിച്ചു Read More »

Director Siddique funeral today

സംവിധായകന്‍ സിദ്ദിഖിന് വിട; ഖബറടക്കം ഇന്ന് വൈകിട്ട്

അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് നടക്കും. രാവിലെ സിദ്ദിഖിന്റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മൃതദേഹംപള്ളിക്കരയിലെ വസതിയിലും പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. വൈകീട്ട് 6 മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കും. ചൊവ്വാഴ്ച വൈകിട്ട് 9 മണിയോടെയാണ് സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. 63 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരുമാസമായി ചികിത്സയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തിന് പിന്നാലെ ആരോഗ്യനില

സംവിധായകന്‍ സിദ്ദിഖിന് വിട; ഖബറടക്കം ഇന്ന് വൈകിട്ട് Read More »

pudukad arrest

 പുതുക്കാട് സെന്ററില്‍ ഹോട്ടല്‍ മാലിന്യം തള്ളിയ ഹോട്ടല്‍ ഉടമസ്ഥനേയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു  

കാന്താരി ഹോട്ടല്‍ ഉടമ നെന്മണിക്കര തൊട്ടി പറമ്പില്‍ ചന്ദ്രന്‍, പുതുക്കാട് സ്വദേശികളായ കിഴുക്കാരന്‍ വീട്ടില്‍ സേവ്യര്‍, കിഴിക്കാടന്‍ ജസ്റ്റിന്‍ എന്നിവരെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിധം ഹോട്ടല്‍ മാലിന്യം ഉപേക്ഷിച്ചുവെന്നാണ് കേസ്. ദിവസങ്ങളായി ഹോട്ടലിലെ വേസ്റ്റ് മാലിന്യം കുഴികളിലാക്കി സൂക്ഷിച്ച് രാത്രിയില്‍ റോഡ് സൈഡുകളില്‍ തട്ടുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് പുതുക്കാട് സെന്ററില്‍ കേരള ബാങ്കിന് സമീപത്തെ കാനയില്‍ മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തിയത്. നിരവധി വ്യാപാരസ്ഥാപനങ്ങള്‍ സ്ഥിതി

 പുതുക്കാട് സെന്ററില്‍ ഹോട്ടല്‍ മാലിന്യം തള്ളിയ ഹോട്ടല്‍ ഉടമസ്ഥനേയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു   Read More »

nandikara school

നന്തിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലൈബ്രറിയുടെയും നവീകരിച്ച ക്ലാസ് മുറികളുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ ലത ചന്ദ്രന്‍ നിര്‍വഹിച്ചു

ചടങ്ങില്‍ പിടിഎ പ്രസിഡന്റ് എം.കെ. അശോകന്‍ അധ്യക്ഷനായിരുന്നു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് മുഖ്യാതിഥി ആയിരുന്നു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ മുഖ്യാതിഥി ആദരിച്ചു. പ്രിന്‍സിപ്പല്‍ ആര്‍.എസ്. ആശാറാണി, പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, വാര്‍ഡ് അംഗം രാധ വിശ്വംഭരന്‍, സ്റ്റാഫ് സെക്രട്ടറി യു.പി. ഉഷ കുമാരി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് 2022 – 23 വര്‍ഷത്തെ മെയ്ന്റനന്‍സ് ഗ്രാന്റായി അനുവദിച്ച 12

നന്തിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലൈബ്രറിയുടെയും നവീകരിച്ച ക്ലാസ് മുറികളുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ ലത ചന്ദ്രന്‍ നിര്‍വഹിച്ചു Read More »

parappukara panchayath

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നന്തിക്കര ജനകീയ ഹോട്ടലില്‍ 5 ദിവസം നീണ്ടു നില്‍ക്കുന്ന കഞ്ഞി വിതരണം ആരംഭിച്ചു

 പഞ്ചായത്തിന്റെ ആയുര്‍വേദ ഡിസ്‌പെന്‍സറിയുമായി സഹകരിച്ചാണ് പരിപാടി നടപ്പാക്കുന്നത്. കഞ്ഞി  വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ അധ്യക്ഷയായി. കാര്‍ത്തിക ജയന്‍, എന്‍.എം. പുഷ്പാകരന്‍, ബീന സുരേന്ദ്രന്‍, കെ.സി. പ്രദീപ്, ജി. സബിത, ഡോ. ഹെന്റി പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നന്തിക്കര ജനകീയ ഹോട്ടലില്‍ 5 ദിവസം നീണ്ടു നില്‍ക്കുന്ന കഞ്ഞി വിതരണം ആരംഭിച്ചു Read More »

amballur obit

രണ്ട് ദിവസം മുന്‍പ് ആമ്പല്ലൂര്‍ എരിപ്പോട് നിന്നും കാണാതായ വയോധികനെ ആലുവ കരുമാലൂര്‍ മാമ്പ്രപ്പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

എരിപ്പോട് കാഞ്ഞിരത്തിങ്കല്‍ കെ.സി. പോളാണ് മരിച്ചത്. 72 വയസായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആലുവ വെസ്റ്റ് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പരേതയായ ബേബിയാണ് ഭാര്യ. മക്കള്‍- ബെഞ്ചമിന്‍, ഷാര്‍ലെറ്റ്. സംസ്‌കാരം പിന്നീട്.

രണ്ട് ദിവസം മുന്‍പ് ആമ്പല്ലൂര്‍ എരിപ്പോട് നിന്നും കാണാതായ വയോധികനെ ആലുവ കരുമാലൂര്‍ മാമ്പ്രപ്പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Read More »

pallikunnu church

കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളിയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന ഉപവാസയജ്ഞം നടത്തി

വികാരി ഫാദര്‍ ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മദ്യവിരുദ്ധ സമിതി പ്രസിഡന്റ് അഗസ്റ്റിന് വാതില്ലാ അധ്യക്ഷനായി. ഇ.എ. ഓമന മുഖ്യപ്രഭാഷണം നടത്തി. സഹവികാരി ഫാദര്‍ സജില്‍ കണ്ണനായ്ക്കല്‍, സിസ്റ്റര്‍ ആഷ, കേന്ദ്രസമിതി കണ്‍വീനര്‍ ജോയ് ആറ്റുപുറം, ഏകോപന സമിതി പ്രസിഡന്റ് ജീസ് ചിറമ്മല്‍, വിശ്വാസ പരിശീലന സെക്രട്ടറി ലിജി ജോസ്, ടി.ജെ. ടോണി, എഡ്‌വിന്‍ തെക്കുംപുറം, ജോണ്‍ ബിജു, സെറിന്‍ ബിജു, ഡോണ്‍ ബ്രിട്ടോ, ശാന്തി മരിയ എന്നിവര്‍ സന്നിഹിതരായി.  സമാപന യോഗത്തില്‍ രൂപത ഡയറക്ടര്‍ ഫാദര്‍

കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളിയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന ഉപവാസയജ്ഞം നടത്തി Read More »