തിങ്കളാഴ്ച രാത്രി 9:30 നായിരുന്നു സംഭവം. ലോറിക്കടിയില്‍ ഉറങ്ങുകയായിരുന്ന ചേര്‍പ്പ് സ്വദേശി സജീഷ് ആണ് മരിച്ചത്. പാര്‍ക്ക് ചെയ്ത ലോറി മുന്നോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. സമീപത്തുള്ള കടയിലെ ജീവനക്കാരനാണ് സജീഷ്. പാര്‍ക്ക് ചെയ്ത ലോറിക്കടിയില്‍ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെയാണ് ലോറി അബദ്ധത്തില്‍ മുന്നോട്ട് എടുക്കുന്നത്. ഉടന്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കണ്ണൂര്‍ ധര്‍മ്മശാലയില്‍ ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം
