കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടെസി ഫ്രാന്‍സിസ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, ബ്ലോക്ക് ഡിവിഷന്‍ അംഗങ്ങളായ പോള്‍സണ്‍ തെക്കുംപീടിക, മിനി ഡെന്നി പനോക്കാരന്‍, സതി സുധീര്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ കെ.കെ. നിഖില്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് തല വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാര്‍ അവതരിപ്പിച്ച നൃത്താവിഷ്‌കാരം, ഗാനാലാപനം തുടങ്ങി വിവിധ പരിപാടികളും നടന്നു
കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ദേശീയ പതാക ഉയര്‍ത്തി
