സ്വാതന്ത്ര്യത്തിനായുള്ള യാത്രയില്‍ ആയുസ്സും ആരോഗ്യവും ത്യജിച്ച അനേകായിരം രാജ്യസ്‌നേഹികളുടെ ജ്വലിക്കുന്ന ഓര്‍മ്മകളോടെ ഈ ദിനം ആചരിക്കുന്നത്. ഐ ക്യവും അഖണ്ഡതയും ഭദ്രതയും ഓര്‍മിപ്പിച്ചു സ്വാതന്ത്ര്യലബ്ധിയുടെ പുതു വാര്‍ഷികമാണ് ആഘോഷിക്കുന്നത്. ബ്രിട്ടീഷ് അടിച്ചമര്‍ത്തലിനെതിരെ പോരാടി സ്വാതന്ത്യമെന്ന ഭാരതീയരുടെ അവകാശം തിരികെ നേടിയെടുത്തതിന്റെ ആവേശകരമായ ഓര്‍മ പുതുക്കിയാണ് ഓരോ സ്വാതന്ത്രദിനവും കടന്നുപോകുന്നത്. രാജ്യമെങ്ങും ത്രിവര്‍ണ പതാക വാനോളം ഉയരുമ്പോള്‍ വേഷത്തിന്റെയും ഭാഷയുടെയും അതിര്‍ത്തികളെല്ലാം മറന്ന് ഓരോ ഭാരതീയനും അഭിമാനത്തിന്റെ കൊടുമുടിയിലെത്തും. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരെപോലും മുട്ടിമടക്കിച്ച നിശ്ചയദാര്‍ഢ്യത്തോടെ ആത്മബലത്തോടെ പോരാടിയ പൂര്‍വികരുടെ കഥകള്‍ പുതുതലമുറകള്‍ക്കായി വീണ്ടും വീണ്ടും മടുപ്പില്ലാതെ പറയും ഓരോ ഭാരതീയനും.
സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ ഇന്ത്യ
