nctv news pudukkad

Author name: nctv news

kodakara

വിദ്യാത്ഥികളില്‍ കാര്‍ഷികാഭിരുചി വളര്‍ത്താന്‍ ലക്ഷ്യമിട്ട് കൊടകര ഗ്രാമപഞ്ചായത്തില്‍ കൃഷിപാഠശാല പദ്ധതിക്ക് തുടക്കമായി

ക്ലാസ് മുറിയില്‍ നിന്നും പാടത്തേക്കിറങ്ങിയപ്പോള്‍ കുട്ടികള്‍ക്കും പുതിയൊരു അനുഭവമായി. മണ്ണിന്റെ മണമാസ്വദിച്ച് കുട്ടികള്‍ ഞാറു നട്ടു. അവര്‍ക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും ജനപ്രതിനിധികളും ചേര്‍ന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.രഞ്ജിത് ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. മുകുന്ദന്‍, ഗ്രാമപഞ്ചായത്ത്് സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ജോയ് നെല്ലിശേരി, സ്വപ്്‌ന സത്യന്‍, കൃഷി ഓഫിസര്‍ പി.വി. സ്വാതിലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

വിദ്യാത്ഥികളില്‍ കാര്‍ഷികാഭിരുചി വളര്‍ത്താന്‍ ലക്ഷ്യമിട്ട് കൊടകര ഗ്രാമപഞ്ചായത്തില്‍ കൃഷിപാഠശാല പദ്ധതിക്ക് തുടക്കമായി Read More »

kodakra panchayath

ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍ പദ്ധതിയുടെ ഭാഗമായി കൊടകര പഞ്ചായത്തിലെ അതിദരിദ്രര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു 

കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ് അധ്യക്ഷത വഹിച്ചു. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശേരി, സെക്രട്ടറി കെ. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.  കൊടകര ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ്മ സേന യൂസര്‍ ഫീ കളക്ഷന്‍ തുടര്‍ച്ചയായി  കൂടുതല്‍ നേടിയ ഏഴാം വാര്‍ഡിലെ ജനപ്രതിനിധി സജിനി സന്തോഷ്, ഹരിത കര്‍മ്മ സേന അംഗങ്ങളായ കവിത ഷാജു, മിനി ഷാജു, ആറാം വാര്‍ഡിലെ ജനപ്രതിനിധി സി.എ.

ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍ പദ്ധതിയുടെ ഭാഗമായി കൊടകര പഞ്ചായത്തിലെ അതിദരിദ്രര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു  Read More »

kk ramachandran mla

പുതുക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജെആര്‍സി ക്യാപിങ് പരിപാടിയും ചെണ്ടമേള കളരി പരിശീലനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീര്‍, പഞ്ചായത്തംഗം ഷാജു കാളിയേങ്കര, പിടിഎ പ്രസിഡന്റ് ഇ.വി. മോഹനന്‍, വൈസ് പ്രസിഡന്റ് വിജിത ശിവദാസ്, ബിപിസി വി.ബി. സിന്ധു, എംപിടിഎ പ്രസിഡന്റ് സുമല്‍, വാണി, സീമിയര്‍ അധ്യാപിക കെ.എസ്. പുഷ്പകല, പ്രധാനാധ്യാപിക എം.പി. ബിന്ദു, വാദ്യകലാകാരന്‍ കൊടകര ഉണ്ണി, വിഎച്ച്എസിഇ പ്രതിനിധി നിത എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജെആര്‍സി ക്യാപിങ് പരിപാടിയും ചെണ്ടമേള കളരി പരിശീലനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

nandipulam glps

നന്തിപുലം ഗവ. യുപി സ്‌കൂളിലെ വായനശാലയിലേക്കായി ടി.എന്‍. പ്രതാപന്‍ എംപി പുസ്തകങ്ങള്‍ കൈമാറി

 പുസ്തകത്തിന്റെ വിതരണോദ്ഘാടനം എംപി നിര്‍വഹിച്ചു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് പി.പി. ആന്റു അധ്യക്ഷനായി. പ്രധാനാധ്യാപിക വി.എ. ശ്രീജയ, പഞ്ചായത്ത് അംഗങ്ങളായ രാധിക സുരേഷ്, ശ്രുതി രാകേഷ്, പിടിഎ വൈസ് പ്രസിഡന്റ് ഷിജി ഷാജി, സ്റ്റാഫ് പ്രതിനിധി ജി.പി. ദീപ്തി എന്നിവര്‍ പ്രസംഗിച്ചു. 

നന്തിപുലം ഗവ. യുപി സ്‌കൂളിലെ വായനശാലയിലേക്കായി ടി.എന്‍. പ്രതാപന്‍ എംപി പുസ്തകങ്ങള്‍ കൈമാറി Read More »

c v raman janmadianam

കോടാലി കെ സി സി പി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ സി.വി. രാമന്‍ ജന്മദിനം ആചരിച്ചു

മറ്റത്തൂര്‍ ഗ്രന്ഥശാല നേതൃ സമിതി കണ്‍വീനര്‍ ഹക്കിം കളിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സീത കുമാരന്‍ അധ്യക്ഷത വഹിച്ചു. സി.വി. രാമന്റെ ജീവിതത്തെയും അദ്ദേഹം ശാസ്ത്രലോകത്തിന് നല്‍കിയ സംഭാവനകളെയും വായനശാല അംഗം ഗോപിക പരിചയപ്പെടുത്തി. സെക്രട്ടറി ഐ.ബി. ഹിതേഷ്, ലൈബ്രേറിയന്‍ രാധ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

കോടാലി കെ സി സി പി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ സി.വി. രാമന്‍ ജന്മദിനം ആചരിച്ചു Read More »

parappukara panchayath

പറപ്പൂക്കര പഞ്ചായത്തില്‍ ജാര്‍ഖണ്ഡ് സംഘം സന്ദര്‍ശനം നടത്തി

 പഞ്ചായത്തില്‍ നടപ്പാക്കിയ വികസനക്ഷേമ പ്രവര്‍ത്തങ്ങള്‍ നോക്കി കാണാനും ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കാന്‍ നടത്തിയ പ്രവര്‍ത്തങ്ങള്‍ വീക്ഷിക്കാനും 20പേരടങ്ങിയ സംഘമാണ് എത്തിയത്. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഓഫീസ്, നെടുമ്പാള്‍ മാതൃക അംഗന്‍വാടി, നന്തിക്കര ഹൈസ്‌കൂള്‍, പന്തല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം, തൊഴിലുറപ്പ് പണികള്‍ എന്നിവ സംഘം സന്ദര്‍ശിച്ചു. ജാര്‍ഖണ്ടിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായത്. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ,് സെക്രട്ടറി ജി. സബിത എന്നിവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു. ഉച്ചക്ക് ഇലയില്‍ കേരള സദ്യ കഴിച്ചാണ്

പറപ്പൂക്കര പഞ്ചായത്തില്‍ ജാര്‍ഖണ്ഡ് സംഘം സന്ദര്‍ശനം നടത്തി Read More »

menody road

 നവീകരിക്കുന്ന മോനൊടി നീരാട്ടുകുഴി താഴെ ഭാഗം റോഡിന്റെ ആദ്യഘട്ട ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, വാര്‍ഡ് അംഗം ഷാന്റോ കൈതാരം എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ മണ്ഡലം പ്രത്യേക വികസന ഫണ്ടില്‍ നിന്നും 7 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം.

 നവീകരിക്കുന്ന മോനൊടി നീരാട്ടുകുഴി താഴെ ഭാഗം റോഡിന്റെ ആദ്യഘട്ട ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

mattathur

നവ കേരള സദസ്സിന്റെ ഭാഗമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സംഘാടകസമിതി ഓഫീസ് ആരംഭിച്ചു

 കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഓഫീസ് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിത സജീവന്‍, ബ്ലോക്ക് പഞ്ചായത്ത് ടി.കെ. അസൈന്‍, ഇ.കെ. സദാശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.

നവ കേരള സദസ്സിന്റെ ഭാഗമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സംഘാടകസമിതി ഓഫീസ് ആരംഭിച്ചു Read More »

alagappa navakerala sadasu

നവകേരള സദസ്സിന്റെ ഭാഗമായി അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി യോഗം ചേര്‍ന്നു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു 

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, തഹസില്‍ദാര്‍ സ്മിജിഷ്, പുതുക്കാട് സബ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. സൂരജ്്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസ്സി വില്‍സണ്‍, പഞ്ചായത്ത് അംഗങ്ങളായ പി.കെ. ശേഖരന്‍, പി.എസ്. പ്രീജു, വി.കെ. വിനീഷ്, ഷൈലജ നാരായണന്‍, അശ്വതി പ്രവീണ്‍, സജ്‌ന ഷിബു, വില്ലേജ് ഓഫീസര്‍ പ്രവീണ്‍, മെഡിക്കല്‍ ഓഫീസര്‍ ജിനേഷ്, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഉമേഷ്, വെറ്റിനറി ഡോക്ടര്‍ ഡീന, കൃഷി ഓഫീസര്‍ റോഷ്ണി, ഐ.സി.ഡി.എസ.് സൂപ്പര്‍വൈസര്‍

നവകേരള സദസ്സിന്റെ ഭാഗമായി അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി യോഗം ചേര്‍ന്നു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു  Read More »

congress pkd

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി സാധാരണ ജനങ്ങള്‍ക്ക് മുന്‍പില്‍ നീതികരിക്കാനാവാത്തതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡിസിസി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ സംസ്ഥാന വ്യപകമായി നിയോജകമണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച ധര്‍ണ്ണ പുതുക്കാട് നിയോജകമണ്ഡലത്തിലെ അളഗപ്പനഗര്‍ വൈദ്യുതി ഓഫീസിനു മുന്‍പില്‍ ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോര്‍ഡിന്റെ പിടിപ്പുകേട് മൂലം വന്ന നഷ്ടം ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്നത് സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ കൂട്ടിയ നികുതി ഭാരത്തിന് മുകളിലുള്ളതും താങ്ങാനാവാത്തതുമാണെന്നും ടാജറ്റ് കൂട്ടിച്ചേര്‍ത്തു. പുതുക്കാട്, അളഗപ്പനഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ധര്‍ണയില്‍ അളഗപ്പനഗര്‍ ബ്ലോക്ക് പ്രസിഡന്റ് അലക്‌സ് ചുക്കിരി അധ്യക്ഷത വഹിച്ചു. സുനില്‍ അന്തിക്കാട്, കെ. ഗോപാലകൃഷ്ണന്‍,

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി സാധാരണ ജനങ്ങള്‍ക്ക് മുന്‍പില്‍ നീതികരിക്കാനാവാത്തതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡിസിസി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു Read More »

trikur govt lp school

അറിവിനോടൊപ്പം കലാ കായിക മേഖലകളില്‍ കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തിയെടുത്ത് അവരെ പ്രതിഭകളാക്കാന്‍ പുതിയ കാല്‍വെയ്പ്പ് നടത്തുകയാണ് തൃക്കൂര്‍ ഗവ. എല്‍പി സ്‌കൂള്‍

പാട്ട്, നൃത്തം, ചിത്രരചന, ചെണ്ട, കരാട്ടെ, കായികപരിശീലനം എന്നിവയ്ക്ക് വിദഗ്ദരായ പരിശീലകരുടെ സേവനം പദ്ധതിക്കാണ് സ്‌കൂളില്‍ രൂപം നല്‍കിയിരിക്കുന്നത്്. സര്‍ഗം 2023 എന്ന പരിപാടി തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ഡേവിസ്, വാര്‍ഡ് അംഗം മായ രാമചന്ദ്രന്‍, സ്‌കൂള്‍ പ്രധാനാധ്യാപിക ജെസീമ, പിടിഎ പ്രസിഡന്റ് എം.എം. അജിത്, സീനിയര്‍ അധ്യാപിക ജീന തോമസ് എന്നിവര്‍ പ്രസംഗിച്ചു.

അറിവിനോടൊപ്പം കലാ കായിക മേഖലകളില്‍ കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തിയെടുത്ത് അവരെ പ്രതിഭകളാക്കാന്‍ പുതിയ കാല്‍വെയ്പ്പ് നടത്തുകയാണ് തൃക്കൂര്‍ ഗവ. എല്‍പി സ്‌കൂള്‍ Read More »

kodaly school harithakarmasena

പാഠ്യ പാഠ്യേതര രംഗങ്ങളിലെ വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാന ശ്രദ്ധ നേടിയ കോടാലി ഗവ. എല്‍പി സ്‌കൂള്‍, കുട്ടികളുടെ ഹരിതകര്‍മസേന രൂപീകരിച്ച് വീണ്ടും ശ്രദ്ധേയമാകുന്നു

പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിലാണ് ഹരിതകര്‍മസേനക്ക് രൂപം നല്‍കിയത്. നാല്‍പത് വിദ്യാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ സേനയിലെ അംഗങ്ങളായി ചേര്‍ന്നിരിക്കുന്നത്. ഹരിതകര്‍മസേനക്കുള്ള യൂണിഫോം വിതരണവും സേനാംഗങ്ങളുടെ പ്രതിജ്ഞയും സ്‌കൂളില്‍ നടത്തി. മറ്റത്തൂര്‍ പഞ്ചായത്ത് അംഗം കെ.എസ്. സൂരജ്് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ഷാജു കുഴിവേലി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി.എം. ശകുന്തള, അധ്യാപകരായ കെ.പി. രജനി, കെ.എസ്. ദീപ്തി, കെ.അമിത എന്നിവര്‍ പ്രസംഗിച്ചു.

പാഠ്യ പാഠ്യേതര രംഗങ്ങളിലെ വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാന ശ്രദ്ധ നേടിയ കോടാലി ഗവ. എല്‍പി സ്‌കൂള്‍, കുട്ടികളുടെ ഹരിതകര്‍മസേന രൂപീകരിച്ച് വീണ്ടും ശ്രദ്ധേയമാകുന്നു Read More »

navakeralasadasu

നവകേരള സദസ്സിന്റെ ഭാഗമായി പുതുക്കാട് ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി യോഗം സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ അല്‍ജോ പുളിക്കന്‍, പഞ്ചായത്ത് അംഗങ്ങളായ സി.പി. സജീവന്‍, അനൂപ് മാത്യു, ഫിലോമിന ഫ്രാന്‍സിസ്, സുമ ഷാജു, ഹിമദാസന്‍, തഹസില്‍ദാര്‍ സിമീഷ് സാഹു എന്നിവര്‍ സന്നിഹിതരായിരുന്നു. യോഗത്തില്‍ 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു. സംഘാടകസമിതി ചെയര്‍മാനായി ജില്ലാ പഞ്ചായത്തംഗം

നവകേരള സദസ്സിന്റെ ഭാഗമായി പുതുക്കാട് ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി യോഗം സംഘടിപ്പിച്ചു Read More »

OBIT

കോമളവല്ലി അന്തരിച്ചു

പുതുക്കാട് ചാക്കോച്ചിറ ആറ്റുപുറത്ത് വേലായുധന്റെ ഭാര്യ കോമളവല്ലി അന്തരിച്ചു. 60 വയസായിരുന്നു. സംസ്‌കാരം നടത്തി. നിമിഷ, നിഖില്‍ എന്നിവര്‍ മക്കളും രാകേഷ്, പരേതയായ അനു എന്നിവര്‍ മരുമക്കളുമാണ്.

കോമളവല്ലി അന്തരിച്ചു Read More »

VENDORE SCHOOL

വിദ്യാര്‍ത്ഥികളുടെ കായികക്ഷമത പരിപോഷിപ്പിക്കുന്നതിനായി വെണ്ടോര്‍ സെന്റ് മേരീസ് യു പി സ്‌കൂളില്‍ നിര്‍മ്മിച്ച ജംപിംങ്ങ് പിറ്റും നവീകരിച്ച പ്ലേ ഗ്രൗണ്ടും തുറന്നു നല്‍കി

സന്തോഷ് ട്രോഫി കേരള ടീം കോച്ചും പ്ലേയറുമായ സോളി സേവ്യര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസ് പുന്നോലിപറമ്പില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രധാനാധ്യാപിക സ്മിത സെബാസ്റ്റ്യന്‍, വാര്‍ഡ് അംഗം ജോസി ജോണി, പിടിഎ പ്രസിഡന്റ് പ്രിന്‍സ് മഞ്ഞളി, പള്ളി ട്രസ്റ്റി ഗബ്രിയേല്‍ ഐനിക്കല്‍, വര്‍ഗീസ് മഞ്ഞളി, ഡോണ്‍ കല്ലൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ലോങ്ങ് ജംപ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു.

വിദ്യാര്‍ത്ഥികളുടെ കായികക്ഷമത പരിപോഷിപ്പിക്കുന്നതിനായി വെണ്ടോര്‍ സെന്റ് മേരീസ് യു പി സ്‌കൂളില്‍ നിര്‍മ്മിച്ച ജംപിംങ്ങ് പിറ്റും നവീകരിച്ച പ്ലേ ഗ്രൗണ്ടും തുറന്നു നല്‍കി Read More »

SNEHABHAVANAM

വയോധികയ്ക്ക് സ്‌നേഹത്തണലൊരുക്കി ലയണ്‍സ് ക്ലബ് ഓഫ് കല്ലൂര്‍. ഇനി കല്ലൂര്‍ തേറമ്പത്ത് തങ്കയ്ക്ക് സുരക്ഷിതഭവനത്തില്‍ കിടന്നൊരുങ്ങാം

കല്ലൂര്‍ അയ്യങ്കോട് തങ്കയും കുടുംബവും ഏറെനാളായി ഷെഡിലായിരുന്നു താമസം. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തങ്കയോടൊപ്പം മകളും 2 പേരക്കുട്ടികളുമാണ് താമസിക്കുന്നത്. സുരക്ഷിതമായൊരു ഭവനമില്ലാതെ വേദനിച്ച കുടുംബത്തിന് ലയണ്‍സ് ക്ലബ് ഓഫ് കല്ലൂരിന്റെ നേതൃത്വത്തില്‍ മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെ ലയണ്‍സ് സ്‌നേഹഭവനം പദ്ധതിയിലൂടെയായിരുന്നു നിര്‍മാണം. ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷ്ണല്‍ എംസി ചെയര്‍പേഴ്‌സണ്‍ സുഷമ നന്ദകുമാര്‍ സ്‌നേഹഭവനത്തിന്റെ താക്കോല്‍ദാനം നടത്തി. ലയണ്‍സ് ക്ലബ് ഓഫ് കല്ലൂര്‍ പ്രസിഡന്റ് ശിവശങ്കരന്‍ അധ്യക്ഷനായി. മണപ്പുറം സിഇഒ ജോര്‍ജ്ജ് ഡി. ദാസ്, ഫ്രാങ്ക്‌ലിന്‍ ഫ്രാന്‍സിസ്, ജോണ്‍

വയോധികയ്ക്ക് സ്‌നേഹത്തണലൊരുക്കി ലയണ്‍സ് ക്ലബ് ഓഫ് കല്ലൂര്‍. ഇനി കല്ലൂര്‍ തേറമ്പത്ത് തങ്കയ്ക്ക് സുരക്ഷിതഭവനത്തില്‍ കിടന്നൊരുങ്ങാം Read More »

ഗനാബോ റേഡിയോ

കൊടകര ഗവ. നാഷ്ണല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ ഗനാബോ റേഡിയോ 2.23 പ്രക്ഷേപണം തുടങ്ങി

കൊടകര ഗവ. നാഷ്ണല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ ഗനാബോ റേഡിയോ 2.23 പ്രക്ഷേപണം തുടങ്ങി. റേഡിയോ ജോക്കി മത്സരത്തിലൂടെ തെരഞ്ഞെടുത്ത കുട്ടികളാണ് ഗനാബോ റേഡിയോ ജോക്കികള്‍. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രത്യേക ശബ്ദസംവിധാനമുപയോഗിച്ചാണ് പ്രക്ഷേപണം നടത്തുന്നത്. ലഹരി, സോഷ്യല്‍ മീഡിയ അഡിക്ഷന്‍ എന്നിവക്കെതിരെയുള്ള ബോധവല്‍ക്കരണവും റേഡിയോ വഴി നല്‍കുന്നുണ്ട്. പ്രധാനാധ്യാപിക ടി. ഷീല, അധ്യാപകരായ ജോബിന്‍ എം. തോമസ്, പി.യു. സന്ധ്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

കൊടകര ഗവ. നാഷ്ണല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ ഗനാബോ റേഡിയോ 2.23 പ്രക്ഷേപണം തുടങ്ങി Read More »

വൈദ്യുതിചാര്‍ജ്ജ്

വൈദ്യുതിചാര്‍ജ്ജ് വര്‍ധനവിനെതിരെ യുവമോര്‍ച്ച ആമ്പല്ലൂര്‍ മണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂര്‍ സെന്ററില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

വൈദ്യുതിചാര്‍ജ്ജ് വര്‍ധനവിനെതിരെ യുവമോര്‍ച്ച ആമ്പല്ലൂര്‍ മണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂര്‍ സെന്ററില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. ബിജെപി ആമ്പല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് നിവീഷ് സുധാകരന്‍ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി രാഹുല്‍ പുളിഞ്ചോട്, കെ.പി. കൃഷ്ണപ്രസാദ്, വിദ്യാധരന്‍ കോപ്പാട്ടില്‍, ബാബു കാളക്കല്ല്, മനോജ് കൊല്ലേരി, ഗിരീഷ് കളരിക്കല്‍ , ജിതേഷ് വാരിത്തൊടി, സുബ്രഹ്മണ്യന്‍ കുന്നിശ്ശേരി, വി.പി. വിജയന്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

വൈദ്യുതിചാര്‍ജ്ജ് വര്‍ധനവിനെതിരെ യുവമോര്‍ച്ച ആമ്പല്ലൂര്‍ മണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂര്‍ സെന്ററില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു Read More »

സംയുക്താഭിമുഖ്യത്തില്‍ സംരംഭകത്വ ബോധവല്‍ക്കരണ ശില്‍പശാല

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസ് മുകുന്ദപുരത്തിന്റെയും കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകത്വ ബോധവല്‍ക്കരണ ശില്‍പശാല നടത്തി

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസ് മുകുന്ദപുരത്തിന്റെയും കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകത്വ ബോധവല്‍ക്കരണ ശില്‍പശാല നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ടെസി ഫ്രാന്‍സിസി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്് അംഗങ്ങളായ മിനി ഡെന്നി പനോക്കാരന്‍, പി.എ. ടെസി, വി.കെ. മുകുന്ദന്‍, സതി സുധീര്‍, വ്യവസായ വികസന ഓഫീസര്‍ വി.എ. സെബി എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസ് മുകുന്ദപുരത്തിന്റെയും കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകത്വ ബോധവല്‍ക്കരണ ശില്‍പശാല നടത്തി Read More »

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.

നവകേരള സദസ്സിന്റെ ഭാഗമായി തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി യോഗം കല്ലൂര്‍ പാലയ്ക്കപറമ്പില്‍ നടത്തി

നവകേരള സദസ്സിന്റെ ഭാഗമായി തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി യോഗം കല്ലൂര്‍ പാലയ്ക്കപറമ്പില്‍ നടത്തി. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗം കപില്‍രാജ് അധ്യക്ഷനായിരുന്നു. കെ.ജെ. ഷാബു, പഞ്ചായത്തംഗങ്ങളായ കെ.കെ. സലീഷ്, മായ രാമചന്ദ്രന്‍, കെ.എച്ച്. ഹനിത എന്നിവര്‍ സന്നിഹിതരായിരുന്നു. കെ.എസ്. റോസല്‍രാജ് സംഘാടക സമിതി ചെയര്‍മാനും എം.കെ. ദിനേഷ് കണ്‍വീനറുമായി 501 അംഗ സംഘാടകസമിതിയും വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു. ചടങ്ങില്‍ നിന്നും കോണ്‍ഗ്രസും യുഡിഎഫ് ഭരണസമിതി അംഗങ്ങളും വിട്ടുനിന്നു.

നവകേരള സദസ്സിന്റെ ഭാഗമായി തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി യോഗം കല്ലൂര്‍ പാലയ്ക്കപറമ്പില്‍ നടത്തി Read More »