ചെറുവത്തൂര്‍ ബസ് അപകടം: മരണം രണ്ടായി
കുന്നംകുളം ചെറുവത്തൂരില്‍ സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരിയായ 18 വയസ്സുള്ള റിയ ഫാത്തിമ, അയ്യംപറമ്പ് സ്വദേശി 51 വയസ്സുള്ള തങ്കമണി എന്നിവരാണ് മരിച്ചത്. മരുമകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ആണ് തങ്കമണി അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. അതില്‍ ഒരാളുടെ നില ഗുരുതരമാണ്. കുന്നംകുളം – പട്ടാമ്പി റോഡില്‍ താഴത്തെ പെട്രോള്‍ പമ്പിന് സമീപം ആയിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ച് …



















