nctv news pudukkad

മറ്റത്തൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ബിജെപി കര്‍ഷക മോര്‍ച്ച

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതി അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി കര്‍ഷക മോര്‍ച്ച മറ്റത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മറ്റത്തൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

ധര്‍ണ ബിജെപി മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമാസ് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഏരിയ പ്രസിഡന്റ് സുധീര്‍ വെട്ടിയാട്ടില്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സജീവന്‍ അമ്പാടത്ത് മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.ആര്‍. അനില്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വിജു തച്ചംകുളം, രാംമദാസ് വൈലൂര്‍, ബിജെപി ജില്ലാ കമ്മിറ്റി അംഗം ശ്രീധരന്‍ കളരിക്കല്‍, സജിതാ ചന്ദ്രന്‍, ആതിര മൂത്തേടത്ത്, അശ്വതി സുബീഷ്, എസ്. ഷീജ, കര്‍ഷക മോര്‍ച്ച ഏരിയ പ്രസിഡന്റ് കിഷോര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *