കൊടകര കുന്നതൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ പ്രസിദ്ധമായ കൊടകര ഷഷ്ഠി വര്‍ണ്ണാഭമായി ആഘോഷിച്ചു.
കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ചടങ്ങുകള്‍ മാത്രമായി നടന്ന കൊടകര ഷഷ്ഠി ഇക്കുറി വിപുലമായാണ് ആഘോഷിച്ചത്. 21 കാവടി സെറ്റുകളാണ് ആഘോഷത്തില്‍ പങ്കാളികളായത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തില്‍ നിന്ന് പാല്‍, പനിനീര്, കളഭം, പഞ്ചാമൃതം തുടങ്ങിയ അഭിഷേകദ്രവ്യങ്ങളുമായി ഊരാളനും ദേവസ്വം അധികൃതരും ആഘോഷകമ്മിറ്റി ഭാരവാഹികളും കുന്നിന്‍ മുകളിലുള്ള സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് പുറപ്പെട്ടതോടെ ഷഷ്ഠിചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. കുന്നതൃക്കോവില്‍ ക്ഷേത്രത്തില്‍ ആദ്യത്തെ അഭിഷേകം ദേവസ്വം വകയായാണ് നടന്നത്. തുടര്‍ന്ന് ഭക്തജനങ്ങളുടെ അഭിഷേകങ്ങള്‍ ആരംഭിച്ചു. വിവിധ …