പാലപ്പിള്ളി മേഖലയില്‍ വൈറസ് ബാധയേല്‍ക്കാത്ത പശുക്കളിലാണ് കുത്തിവെപ്പ് നടത്തിയത്. ഉടമസ്ഥരില്ലാതെ തോട്ടങ്ങളില്‍ അലഞ്ഞുനടക്കുന്ന ഇവയെ പിടിച്ചുകെട്ടിയാണ് വാക്‌സിന്‍ നല്‍കിയത്. വരന്തരപ്പിള്ളി വെറ്റിനറി ഡോക്ടര്‍ ദേവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുത്തിവെപ്പ് നടത്തിയത്. വേലൂപ്പാടം, പാലപ്പിള്ളി മൈസൂര്‍ എന്നിവിടങ്ങളിലും പശുക്കള്‍ക്ക് വാക്‌സിന്‍ നല്‍കി.