ബഫര്‍സോണ്‍ വിഷയത്തില്‍ പഞ്ചായത്ത് മൗനത്തിലാണെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിനോ മൈക്കിള്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പന്‍ വിശദീകരണ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ് വെള്ളിക്കുളങ്ങര മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍, ന്യൂനപക്ഷ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം എ.എം. ബിജു, പഞ്ചായത്ത് അംഗങ്ങളായ സൂരജ് കുണ്ടനി, ഷൈനി ബാബു, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സായൂജ് സുരേന്ദ്രന്‍, സിജില്‍ ചന്ദ്രന്‍, മുന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നൈജോ ആന്റോ, പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഭഗവത് സിംഗ് എന്നിവര്‍ പ്രസംഗിച്ചു.