ജില്ലായൂണിയന്‍ പ്രസിഡന്റ് കെ.ജി. ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ചാലക്കുടി ഡിവിഷന്‍ കമ്മിറ്റി പ്രസിഡന്റ് ടി.ആര്‍. ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സി. രാജഗോപാല്‍, പി.സി. രാമകൃഷ്ണന്‍, രാധാകൃഷ്ണന്‍, ജയശങ്കര്‍, പി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചാലക്കുടി ഡിവിഷനിലെ വെള്ളിക്കുളങ്ങര, പാലപ്പിള്ളി, പരിയാരം റേഞ്ചുകളില്‍ സെപ്റ്റംബര്‍ മുതലുള്ള വേതനം കുടിശികയാണെന്നും ഉത്സവബത്തയും ലഭ്യമായിട്ടില്ലെന്നും കേരള സ്റ്റേറ്റ് ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. സമരത്തെ തുടര്‍ന്ന് ഡിഎഫ്ഒ, ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കുടിശിക ഉടന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് അറിയിച്ചു. നടപടികള്‍ ഇനിയും വൈകിയാല്‍ അനിശ്ചിതകാല സത്യാഗ്രഹ സമരപരിപാടിയിലേക്ക് യൂണിയന്‍ നീങ്ങുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.