രാവിലെ ക്ഷേത്രം തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ മഹാ ഗണപതി ഹോമം നടന്നു. തുടര്‍ന്ന് ശ്രീഭൂതബലിക്ക് ശേഷം പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പുറത്തേക്കെഴുന്നള്ളിപ്പ് നടന്നു. ഉച്ചതിരിഞ്ഞ് 9 കരയോഗങ്ങളില്‍ നിന്നെത്തിയ ഗജവീരന്‍മാരെ അണിനിരത്തി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ കാഴ്ച്ചശീവേലി നടന്നു. വൈകീട്ട് തായമ്പക, വിവിധ ദേശങ്ങളില്‍ നിന്നെത്തിയ താലവരവ് എന്നിവയും ഉണ്ടായി. രാത്രി അത്താഴപൂജയ്ക്ക് ശേഷം പഞ്ചാരിമേളത്തോടെ വിളക്കിനെഴുന്നള്ളിപ്പ് നടന്നു.