nctv news pudukkad

 മറ്റൊരു കുടുംബാംഗത്തിന്റെ സഹായത്തോടെ ആധാറിലെ മേല്‍വിലാസം ആധാര്‍ പോര്‍ട്ടല്‍ വഴി അപ്‌ഡേറ്റ് ചെയ്യാം. 

adhar deatails

വിലാസം അപ്‌ഡേറ്റ് ചെയ്യാന്‍ നിലവില്‍ പുതിയ മേല്‍വിലാസം തെളിയിക്കുന്ന രേഖ നിര്‍ബന്ധമാണ്. അത്തരം രേഖകളില്ലാത്ത വ്യക്തിക്കും മറ്റൊരു കുടുംബാംഗത്തിന്റെ സഹായത്തോടെ വിലാസം അപ്‌ഡേറ്റ് ചെയ്യാം. ഓണ്‍ലൈന്‍ ആധാര്‍ സേവനത്തിലെ ‘ഹെഡ് ഓഫ് ഫാമിലി’ അധിഷ്ഠിത അപ്‌ഡേഷന്‍ സൗകര്യമാണ് ഇതിന് ഉപയോഗിക്കേണ്ടത്. 50 രൂപയാണ് അപേക്ഷാ ഫീസ്. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന റേഷന്‍ കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളിലൊന്ന് സമര്‍പ്പിക്കണം. ഒടിപി അടിസ്ഥാനമാക്കിയാകും ഈ സൗകര്യം ലഭ്യമാകുക. ഒരാള്‍ക്ക് പേര് രണ്ട് തവണയും ജെന്‍ഡര്‍ ഒരു തവണയും ജനനത്തീയതി ഒരു തവണയും മാത്രമേ ആധാറില്‍ മാറ്റാനാകൂ.

Leave a Comment

Your email address will not be published. Required fields are marked *