പാലത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം എം.എസ്. സുമേഷ് അദ്ധ്യക്ഷനായി. എഇ പി.കെ. അജയ്കുമാര്‍, എം.എം. കൃഷ്ണപ്രിയ, പി.കെ. സുരേന്ദ്രന്‍, എം.എ. വര്‍ഗീസ്, വിജിത് വര്‍ഗ്ഗീസ്, യു.കെ. മല്ലിക എന്നിവര്‍ പ്രസംഗിച്ചു. 12,30,000 രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്.