മുളങ്ങില്‍ നടന്ന വിളവെടുപ്പ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ദിനേഷ് വെള്ളപ്പാടി, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സരിത തിലകന്‍, സിഡിഎസ് അംഗം രമ്യ ഷൈജു എന്നിവര്‍ പ്രസംഗിച്ചു. കോളിഫ്‌ളവര്‍, തക്കാളി, ചീര, പയര്‍, വെണ്ട എന്നിവയാണ് വിളവെടുത്തത്. പുതുക്കാട് മണ്ഡലത്തില്‍ 40,000 വനിതകളെ കൃഷിയിലേക്ക് ഇറക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാമ് പൊലിമ പുതുക്കാട്.