പഞ്ചായത്തും ആയുര്‍വ്വേദ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും യോഗ പരിശീലനം നല്‍കും. വിവിധ ബാച്ചുകളായാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സലീഷ് ചെമ്പാറ, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗിരീഷ് കൃഷ്ണന്‍, യോഗ ട്രയിനര്‍ കെ.കെ. നിഷ എന്നിവര്‍ പ്രസംഗിച്ചു.