തന്ത്രിയുടെ നിര്‍ദേശപ്രകാരം ക്ഷേത്രം ഭാരവാഹികളാണ് കൊടിയേറ്റിയത്. മേല്‍ശാന്തി സനല്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. പ്രാദേശിക സമിതികളും ഒരേ സമയത്ത് ദേശങ്ങളില്‍ കൊടിയേറ്റി. ജനുവരി 15നാണ് താലപ്പൊലി മഹോത്സവം. മേടംകുളങ്ങര ഭഗവതിക്കാവ് ക്ഷേത്രം പ്രസിഡന്റ് ദിവാകരന്‍ കൊല്ലേരി, സെക്രട്ടറി മോഹനന്‍ കീളത്ത്, ശങ്കരന്‍കുട്ടി കൊല്ലേരി, ശ്രീകുമാര്‍ കൊല്ലേരി, രാമദാസ് കൊല്ലേരി, അനൂപ് കുമാര്‍ കുന്നത്ത്, അനില്‍കുമാര്‍ തെക്കൂട്ട് എന്നിവര്‍ നേതൃത്വം നല്‍കി.