അശ്വിനീദേവ് തന്ത്രികളാണ് യാഗം യജമാനന്‍. അബ്രാഹ്മണന്‍ യജമാനനാകുന്ന ആദ്യ യാഗം കൂടിയാണിത്. യാഗത്തിന്റെ പ്രാരംഭ ക്രിയയായ അരണികടയല്‍ ഞായറാഴ്ച നടന്നു. 17 നിമിഷം കൊണ്ടാണ് അരണി കടഞ്ഞ് അഗ്‌നി തെളിയിച്ചത്. മുഖ്യആചാര്യന്‍ പെരുമ്പടപ്പ് മന ഋഷികേശന്‍ നമ്പൂതിരിപ്പാടാണ് അരണി കടഞ്ഞത്. ഇന്റര്‍നാഷ്ണല്‍ ധര്‍മ്മ സേവകന്‍ പാലക്കാട് ശിവം ഫൗണ്ടേഷന്‍ പ്രസിഡന്റ് സ്വാമി പ്രഭാകരാനന്ദ സരസ്വതി, ശിവം ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി വിനീത് ഭട്ട് തന്ത്രി, സുനില്‍ദാസ് സ്വാമികള്‍, ജനറല്‍ കണ്‍വീനര്‍ കെ.ആര്‍. ദിനേശന്‍, യാഗം കോര്‍ഡിനേറ്റര്‍ വിശ്വംഭരന്‍ ശാന്തി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അരണി കടയല്‍. യാഗത്തിന്റെ ആദ്യദിനത്തില്‍ 11 ഹോമകുണ്ഠങ്ങളിലേക്ക് അഗ്‌നിപകര്‍ന്നുകൊണ്ടാണ് ക്രിയകള്‍ക്ക് തുടക്കം കുറിച്ചത്.