കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. ചന്ദ്രന്‍, പഞ്ചായത്ത് അംഗം പി.എസ്. പ്രീജു എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവാക്കിയാണ് റോഡ് നിര്‍മ്മിച്ചത്. 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കാവല്ലൂര്‍ സ്‌കൂള്‍ തോട്ടുരുത്തിച്ചിറ റോഡ് യാഥാര്‍ഥ്യമായത്. തട്ടില്‍ പഴൂങ്കാരന്‍ ലോനപ്പന്‍ അന്തോണിയുടെ വസതിയില്‍വെച്ചായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്. റോഡ് സാക്ഷാല്‍ക്കരിച്ചതിന് നാട്ടുകാരുടെ ഉപഹാരം പഴൂങ്കാരന്‍ അന്തോണി, മനു എന്നിവര്‍ ചേര്‍ന്ന് എംഎല്‍എക്കു കൈമാറി.