കാര്‍ഷിക സാമ്പത്തിക സ്ഥിതിവിവര കണക്കെടുപ്പിന്റെ മണ്ഡല തല ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു സന്നിഹിതനായിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് സെന്‍സസ് നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ കേന്ദ്രീകരീച്ച് നിലവിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശവും വിനിയോഗവും കാര്‍ഷിക വിവരങ്ങളുമാണ് ശേഖരിക്കുന്നത്. എംഎല്‍എയുടെ വീട്ടില്‍ എംഎല്‍എയുടെയും ഭാര്യ സുബി രാമചന്ദ്രന്റെയും പക്കല്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് സര്‍വെക്ക് തുടക്കമായത്. മുകുന്ദപുരം സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസര്‍ ബി. രാധാകൃഷ്ണന്‍, ഇന്‍വെസ്റ്റിഗേറ്റര്‍മാരായ പി.എസ്. സബിന്‍, ജി. സുപ്രിയ എന്നിവര്‍ അടങ്ങുന്ന സംഘം സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കി. കാര്‍ഷിക സെന്‍സസ് കണക്കെടുക്കുന്നതിനായി വീട്ടില്‍ എത്തുമ്പോള്‍ വീട്ടുനമ്പര്‍, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, കുടുംബാംഗങ്ങളുടെ കൈവശ ഭൂമിയുടെ വിവരങ്ങള്‍, കൃഷി ചെയ്യാനായി ഭൂമി പാട്ടത്തിന് എടുത്തിട്ടുണ്ടെങ്കില്‍ ആ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കും.