ചേര്‍പ്പ് പ്രസ്സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ ദൃശ്യമാദ്ധ്യമ റിപ്പോര്‍ട്ടിനുള്ള പ്രഥമ മഹാത്മ പുരസ്‌കാരമാണ് എന്‍സിടിവി റിപ്പോര്‍ട്ടര്‍ ബൈജു ദേവസ്സിക്ക് ലഭിച്ചത്. നന്തിക്കര സ്വദേശിനി ആതിരയുടെ ദയനീയ സാഹചര്യങ്ങള്‍ സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന വാര്‍ത്തയാണ് പുരസ്‌കാരത്തിലേക്ക് നയിച്ചത്. ചേര്‍പ്പ് പ്രസ്സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ പ്രഥമ മഹാത്മാ പുരസ്‌കാരമാണ് എന്‍സിടിവിക്ക് ലഭിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എന്‍ട്രികളില്‍ നിന്നാണ് എന്‍സിടിവി റിപ്പോര്‍ട്ടര്‍ ബൈജു ദേവസ്സി പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. അടച്ചുറപ്പുള്ള വീടില്ലാത്തതിനാല്‍ അന്തിയുറങ്ങാന്‍ അയല്‍വീടുകളില്‍ പോകേണ്ടിവരുന്ന മാതാപിതാക്കള്‍ നഷ്ടപ്പെട്ട നന്തിക്കര സ്വദേശിനി ആതിരയെന്ന പെണ്‍കുട്ടിയുടെ ദുരവസ്ഥ സമൂഹത്തിനുമുന്നിലവതരിപ്പിച്ച വാര്‍ത്തയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. 2022 ഒക്ടോബറിലാണ് എന്‍സിടിവിയില്‍ വാര്‍ത്ത സംപ്രേഷണം ചെയ്തത്. വാര്‍ത്തയുടെ ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിച്ചത് ലിവിന്‍ വില്‍സനാണ്. ജനുവരി 17ന് വൈകീട്ട് 5ന് ചേര്‍പ്പ് മഹാത്മാ മൈതാനത്ത് നടക്കുന്ന പാദസ്പര്‍ശം പരിപാടിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബിജു ആന്റണി, സെക്രട്ടറി ശ്രീജിത്ത് പുളിങ്കുഴി, ജിമ്മി ജോര്‍ജ്ജ്, പി.എ. നിജീഷ്, കെ. ആര്‍. പ്രജിത്ത്, കെ.ബി.പ്രമോദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു