മേല്‍ശാന്തി സി.എന്‍. വത്സന്‍, ശാന്തിമാരായ കെ.ജി. സജീവന്‍, പി.വി. അശോക് കുമാര്‍ എന്നിവര്‍ സഹകാര്‍മ്മികരായി. ജനുവരി 14നാണ് പ്രസിദ്ധമായ വരാക്കര പൂരം. കൊടിയേറ്റം മുതല്‍ ഉത്സവ ദിവസം വരെ വിവിധ കരയോഗങ്ങളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറും. 20 പൂര സെറ്റ് കരയോഗങ്ങളുടെ സഹകരണത്തോടെയാണ് വരാക്കര പൂരം ആഘോഷിക്കുന്നത്. ക്ഷേത്ര യോഗം ഭാരവാഹികളായ സി.എം. സോമന്‍, പി.കെ. ഹരിദാസ്, സി.ആര്‍. രാജന്‍, കെ.വി. സുരേഷ്, കെ.ഡി. ഹരിദാസ്, സി.എസ്. സുനേഷ്, കെ.കെ. ശ്രീനിവാസന്‍ എന്നിവര്‍ കൊടിയേറ്റ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.