nctv news pudukkad

nctv news logo
nctv news logo

ലെയ്ന്‍ ട്രാഫിക് തെറ്റിക്കുന്നവരെ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യാപക പരിശോധന.

motor vehicle

സംസ്ഥാനത്ത് ലൈന്‍ ട്രാഫിക്ക് കണ്‍ട്രോള്‍ സിസ്റ്റം നടപ്പിലാക്കി മോട്ടോര്‍ വാഹനവകുപ്പ്. ഒരേ ദിശയില്‍ പോകുന്ന വാഹനങ്ങള്‍ മുന്നറിയിപ്പുകളോ സിഗ്നലുകളോ ഇല്ലാതെ ഇടത്തേക്കോ വലത്തേക്കോ കയറിയാല്‍ ഇനി മുതല്‍ പിഴ ഈടാക്കും. ആദ്യ ഘട്ടത്തില്‍ ബോധവത്ക്കരണവും തുടര്‍ന്ന് നടപടിയുമാണ് മോട്ടോര്‍ വാഹനവകുപ്പ് ലക്ഷ്യമിടുന്നത്. ദിശ തെറ്റിച്ചാല്‍ ഇനി മുതല്‍ വാഹന യാത്രക്കാരെ കാത്തിരിക്കുന്നത് കര്‍ശന നടപടികളാണ്. ഓരേ ദിശയില്‍ പോകുന്ന വാഹനങ്ങള്‍ മുന്നറിയിപ്പുകളില്ലാതെ അലക്ഷ്യമായി ഇടത്തേക്കും വലത്തേക്കും തിരിയുന്നത് നിരവധി വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹനവകുപ്പും ഗതാഗതവകുപ്പും പരിശോധനയും തുടര്‍ന്നുള്ള നടപടികളും ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ദേശീയപാതയില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ നിരത്തുകളില്‍ പരിശോധനയുമായി രംഗത്തിറങ്ങി. ബോധവത്ക്കരണത്തിന്റെ ഭാഗമായുള്ള ലഘുരേഖ ഡ്രൈവര്‍മാര്‍ക്ക് വിതരണം ചെയ്തു. വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട പൊതു നിര്‍ദ്ദേശങ്ങളും ഇതോടൊപ്പം ഉദ്യോഗസ്ഥര്‍ നല്‍കി. തുടര്‍ന്നുള്ള  ദിവസങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുത്തു പിഴ ഈടാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. പുതുക്കാട് ദേശീയപാതയില്‍ നടന്ന പരിശോധനയ്ക്ക് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് തൃശൂര്‍ എംവിഐ സജി തോമസ്, എഎംവിഐ പയസ് ഗിറ്റ്, എം.വി. സന്തോഷ്‌കുമാര്‍, ബിബീഷ് ബാബു, ടി.പി. സനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. 

Leave a Comment

Your email address will not be published. Required fields are marked *