nctv news pudukkad

nctv news logo
nctv news logo

nctv news

kodakara shasti

ചരിത്രപ്രസിദ്ധമായ കൊടകര ഷഷ്ഠി മഹോല്‍സവത്തിന് കൊടിയേറി. 

കൊടകര പൂനിലാര്‍ക്കാവിന്റെ കീഴേടമായ കുന്നതൃകോവില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ബുധനാഴ്ച രാവിലെ നടന്ന കൊടിയേറ്റ ചടങ്ങുകളില്‍ നിരവധി ഭക്തജനങ്ങള്‍ സംബന്ധിച്ചു. തുടര്‍ന്ന് കളഭാഭിഷേകം, വിശേഷാല്‍പൂജകള്‍ എന്നിവയും നടന്നു. തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി മേല്‍ശാന്തി അമൃത് ബട്ട് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. പൂനിലാര്‍ക്കാവ് ദേവസ്വം ഭരണ സമിതി പ്രസിഡന്റ് ഡി. നിര്‍മ്മല്‍, സെക്രട്ടറി ഇളയത്ത് രവീന്ദ്രന്‍, ഖജാന്‍ജി സുരേഷ് മേനോന്‍, ഇ.എ. അരവിന്ദാക്ഷന്‍, വി.എസ്. വത്സകുമാര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഈ മാസം 29നാണ് പ്രസിദ്ധമായ …

ചരിത്രപ്രസിദ്ധമായ കൊടകര ഷഷ്ഠി മഹോല്‍സവത്തിന് കൊടിയേറി.  Read More »

sslc exam date announced

SSLC പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ; പ്ലസ് ടു മാര്‍ച്ച് 10 മുതല്‍

നിലവിലെ അധ്യയന വര്‍ഷത്തെ പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷ 2023 മാര്‍ച്ച് ഒന്‍പത് മുതല്‍ 29-വരെ നടത്തും. മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27-ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. പരീക്ഷാഫലം മെയ് 10-നുള്ളില്‍ പ്രഖ്യാപിക്കും. മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മാര്‍ച്ച് 10 മുതല്‍ 30വരെയാണ് ഹയര്‍ സെക്കന്‍ഡറി- വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്ലസ്ടു പരീക്ഷ. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്നുവരെയാണ് മാതൃകാ പരീക്ഷകള്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി. …

SSLC പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ; പ്ലസ് ടു മാര്‍ച്ച് 10 മുതല്‍ Read More »

പുതുക്കാട് നിയോജക മണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. 

പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എം ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. ഡേവീസ് അക്കര, ഷാജു കാളിയേങ്കര, സുനില്‍ മുളങ്ങാട്ടുക്കര, പി. രാമന്‍ക്കുട്ടി, എം.ബി. പ്രിന്‍സ്, കെ.എല്‍. ജോസ്, കെ.ജെ. ജോജു, ഇ.എ. ഓമന, ഷെന്നി പനോക്കാരന്‍, ബിജു അബഴക്കാടന്‍, ജോര്‍ജ് ഇടപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

vasupuram pappali road

 മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാസുപുരം പാപ്പാളി പാടം കല്ലിടുമ്പ് റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.

മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്  കെ.വി. ഉണ്ണികൃഷ്ണന്‍,  വികസനകാര്യ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍ സനല ഉണ്ണികൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യാ സുധീഷ്, പഞ്ചായത്ത് അംഗങ്ങളായ  ബിന്ദു മനോജ് കുമാര്‍, ജിഷ ഹരിദാസ്, സീബ ശ്രീധരന്‍, എന്‍.പി. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

kodakara shasti

കൊടകര ഷഷ്ഠിയോടനുബന്ധിച്ച് പൂനിലാര്‍ക്കാവ് ക്ഷേത്ര മൈതാനിയില്‍ നിര്‍മ്മിക്കുന്ന ബഹുനില പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം നടത്തി.

 കൊടകരയിലെ 21 സെറ്റുകളുടെ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പന്തല്‍ നിര്‍മ്മിക്കുന്നത്. കാല്‍നാട്ട് കര്‍മ്മം കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ നിര്‍വഹിച്ചു. കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ ഐ.കെ. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സംരക്ഷണസമിതി പ്രസിഡന്റ് നിര്‍മ്മല്‍,  പഞ്ചായത്തംഗം സി.ഡി. സിബി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്് പി.ആര്‍. പ്രസാദന്‍, ടി.എ. രാജന്‍ ബാബു ,ദേവസ്വം ഭരണ സമതി അംഗം വല്‍സ കുമാര്‍, എന്‍.വി. ബിജു, എന്‍.പി. ദിനേഷ് , ടി.ജെ. അജോ, പ്രഭന്‍മുണ്ടയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.

neerthada yathra

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയായ നീരുറവ് നീര്‍ത്തട യാത്ര കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലത നന്ദകുമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

west kodaly ambanoli road

കിഴക്കേ കോടാലി അമ്പനോളി റോഡ് നവീകരണം ആരംഭിച്ചു

റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം നിജില്‍ സന്നിഹിതനായിരുന്നു. 2021-2022 സാമ്പത്തിക വര്‍ഷത്തെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപയും, പ്രളയാനന്തര നവീകരണത്തിന് നല്‍കിയ 10 ലക്ഷം രൂപയും ചെലവാക്കിയാണ് റോഡ് നവീകരിക്കുന്നത്.

vellikulagara congress

വെള്ളിക്കുളങ്ങര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കിഴക്കേ കോടാലിയില്‍ നേതൃസംഗമം സംഘടിപ്പിച്ചു. 

 കെപിസിസി ജനറല്‍ സെക്രട്ടറി സുനില്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ ഷാഫി കല്ലുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍, കൊടകര മണ്ഡലം പ്രസിഡന്റ് എം.കെ. ഷൈന്‍,യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം പ്രസിഡന്റ്  പ്രസിഡന്റ് ലിന്റോ പള്ളിപറമ്പില്‍, അമ്മുണ്ണി കറുപ്പംവീട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  സ്‌ക്കൂള്‍ ഉപജില്ല കലോത്സവത്തില്‍ സംഘനൃത്തത്തില്‍ ഒന്നാം സ്ഥാനം നേടിയ മാളവിക ഗിരിഷ്, ദേവഹാര ഷിജു, റിലെ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വൈഷ്ണവി എന്നിവരെ യോഗത്തില്‍ അനുമോദിച്ചു. …

വെള്ളിക്കുളങ്ങര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കിഴക്കേ കോടാലിയില്‍ നേതൃസംഗമം സംഘടിപ്പിച്ചു.  Read More »

kadambodu chess

കടമ്പോട് ആനന്ദകലാസമിതി വായനശാലയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചെസ് പരിശീലന പരിപാടി സംഘടിപ്പിച്ചു

മറ്റത്തൂര്‍ പഞ്ചായത്ത് അംഗം കെ.എസ്. സൂരജ് ഉദ്ഘാടനം ചെയ്തു. വായനശാല  പ്രസിഡന്റ് കെ. വി. ഷൈജു അധ്യക്ഷത വഹിച്ചു. ചെസ് താരവും പരിശീലകനുമായ എ.എല്‍. പോള്‍ നേതൃത്വം നല്‍കി. സെക്രട്ടറി പി.എസ്. അംബുജാക്ഷന്‍, പി.എസ്. സുരേന്ദ്രന്‍, ഗോപി തച്ചനാടന്‍, കെ.ആര്‍. ശിവശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു

kanakamala

 കനകമല കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രത്തില്‍
മാര്‍ തോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാള്‍ ആഘോഷിച്ചു.

 ഫാ. ഡാനിഷ് കണ്ണാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ.ഷിബു നെല്ലിശ്ശേരി സഹകാര്‍മ്മികനായിരുന്നു. ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു ശേഷം പ്രദിക്ഷണം, നൊവേന, ഊട്ടു നേര്‍ച്ച എന്നിവ നടന്നു. തിരുനാളിന് കൈക്കാരന്‍മാര്‍, യൂണിറ്റ് പ്രസിഡന്റുമാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൊടകര, ചാലക്കുടി മേഖലയിലെ സീനിയര്‍ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. 

കൊടകര, ചാലക്കുടി മേഖലയിലെ വിവിധ വിദ്യാലയങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സീനിയര്‍ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് കൊടകര ഗവ. സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ നടന്നു. ജില്ലാപഞ്ചായത്ത്  പ്രസിഡന്റ് പി.കെ. ഡേവിസ് സല്യൂട്ട് സ്വീകരിച്ചു. 13 വിദ്യാലയങ്ങളില്‍ നിന്നുള്ള 550 കേഡറ്റുകളാണ് 23 പ്ലാറ്റൂണുകളായി പരേഡില്‍ പങ്കെടുത്തത്. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, എസ്.പി.സി. ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ടി.ആര്‍. മനോഹരന്‍, കൊടകര എസ്.ഐ. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു

ERATTU SHIVA TEMPLE

മുപ്ലിയം ഏരാറ്റുപാടം എരാറ്റ് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു

ഞായറാഴ്ച രാവിലെ 8ന് മുത്തുമല സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നിന്ന് കലാശാഭിഷേകഘോഷയാത്ര ക്ഷേത്രം മേല്‍ശാന്തി സൂരജിന്റെ കാര്‍മ്മികത്വത്തില്‍ നടന്നു. പഞ്ചദ്രവ്യാഭിഷേകങ്ങള്‍ക്ക് തന്ത്രി ഷാജു കാര്‍മ്മികനായി. തുടര്‍ന്ന് അന്നദാനവും നടത്തി. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം തെയ്യം, കാളകളി, താലം എഴുന്നള്ളിപ്പ് എന്നിവയോടുകൂടി ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ശനിയാഴ്ച പുതുക്കിപണിത ശ്രീകോവില്‍ സമര്‍പ്പണവും സര്‍വ്വ ഐശ്വര്യ പൂജയും നടത്തി.

TRIKUR MATHIKUUNU TEMPLE

 തൃക്കൂര്‍ മതിക്കുന്ന് ക്ഷേത്ര സമിതി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഗുരുകുലം പാഠശാലയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍, പഞ്ചായത്തംഗം സുന്ദരി മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് എക്‌സൈസ് സിവില്‍ ഓഫീസര്‍ സി.വി. രാജേന്ദ്രന്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു

kallichithra colony

പുതുക്കാട് മണ്ഡലത്തിലെ ആദിവാസി കോളനിയായ കള്ളിച്ചിത്ര കോളനിയിലെ 17 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ നടപടി

ചിമ്മിനി ഡാം നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട ഓരോ കുടുംബത്തിനും അവകാശപ്പെട്ട ഒരേക്കര്‍ ഭൂമിയില്‍ 65 സെന്റ് സ്ഥലം വീതം നല്‍കിയിരുന്നു. ബാക്കിയുള്ള 35 സെന്റ് ഭൂമി കൂടി നല്‍കാനാണ് നടപടിയായത്. മൂപ്ലിയം വില്ലേജില്‍ കല്‍ക്കുഴി സ്‌കൂളിനടുത്തായി ജലവിഭവ വകുപ്പ് നല്‍കുന്ന ഏഴര ഏക്കര്‍ സ്ഥലമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. റവന്യൂ മന്ത്രി കെ. രാജന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ .മന്ത്രി കെ. രാധാകൃഷ്ണന്‍, .ജില്ലാ കളക്ടര്‍ ഹരിതാ വി. കുമാര്‍,  ജില്ലാ സബ് കളക്ടര്‍ അഹമ്മദ് …

പുതുക്കാട് മണ്ഡലത്തിലെ ആദിവാസി കോളനിയായ കള്ളിച്ചിത്ര കോളനിയിലെ 17 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ നടപടി Read More »

areswaram temple shashti

 പ്രസിദ്ധമായ ആറേശ്വരം ഷഷ്ഠി മഹോല്‍സവം വര്‍ണ്ണാഭമായി

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ആറേശ്വരം ധര്‍മശാസ്താ ക്ഷേത്രത്തിലെ വൃശ്ചിക ഷഷ്ഠി മഹോല്‍സവം വര്‍ണ്ണാഭമായി. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഷഷ്ഠി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്.  രാവിലെ നടന്ന ഗണപതിഹോമം, വിശേഷാല്‍പൂജകള്‍ എന്നിവക്ക്് മേല്‍ശാന്തി ഏറന്നൂര്‍ മന പ്രസാദ് നമ്പൂതിരി കാര്‍മികത്വം വഹിച്ചു.  ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ എ.കെ. രാജന്‍, പി.ആര്‍.അജയഘോഷ്, കെ.ആര്‍.രാധാകൃഷ്ണന്‍  എന്നിവര്‍ ആഘോഷചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള പാറക്കെട്ടിലൂടെ പുനര്‍ജനി നൂഴാനും തിരക്ക് അനുഭവപ്പെട്ടു. മഹാഅന്നദാനത്തിലും ആയിരങ്ങള്‍ പങ്കുകൊണ്ടു. ഉച്ചക്ക് കലശാഭിഷേകവും നടത്തി.

thrissur commisioner

തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായി അങ്കിത് അശോകന്‍ ചുമതലയേറ്റു. 

അഡീഷണൽ പോലീസ് സൂപ്രണ്ട് ബിജു കെ. സ്റ്റീഫൻ, തൃശൂർ സബ്ഡിവിഷൻ അസി. കമ്മീഷണർ കെ കെ സജീവ്, അസി. കമ്മീഷണർമാരായ കെ സുമേഷ് (സ്പെഷൽബ്രാഞ്ച്), കെ സി സേതു (ഡിസിആർബി) എന്നിവർ ചേർന്ന് പുതിയ കമ്മീഷണറെ സ്വീകരിച്ചു.

worldcup prgm kodakara block

ഫുട്‌ബോള്‍ ലോകകപ്പിന് ആവേശകരമായ വരവേല്‍പ്പ് നല്‍കി കൊടകര ബ്ലോക്ക് പഞ്ചായത്ത്.

 ‘ഫുട്‌ബോള്‍ ആരവം’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍. ബ്ലോക്ക് അംഗങ്ങളായ പോള്‍സണ്‍ തെക്കുംപീടിക. ഷീല ജോര്‍ജ്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജിതാ രാജീവന്‍, സെക്രട്ടറി പി.ആര്‍. അജയ്‌ഘോഷ് എന്നിവര്‍ പ്രസംഗിച്ചു

nfiw pudukad

കേരള മഹിളാസംഘം പുതുക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും, ലഹരി ദുരുപയോഗത്തിനുമെതിരെ ആമ്പല്ലൂരില്‍ ജനജാഗ്രതാ സദസ്സ് നടത്തി. 

കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡന്റ് ഓമനഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഐ പാര്‍ട്ടി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി.യു. പ്രിയന്‍, സി.ആര്‍. റോസിലി, ബികെഎംയു മണ്ഡലം പ്രസിഡന്റ് സത്യവ്രതന്‍, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോപി, മണ്ഡലം സെക്രട്ടറി ജയന്തി സുരേന്ദ്രന്‍, ശാന്ത ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ ജില്ല എക്‌സിക്യുട്ടീവ് അംഗം സുനന്ദ ശശി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

cwfi pudukad

വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു കൊടകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് പോസ്‌റ്റോഫിസിനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. 

തൊഴില്‍ നിയമ ഭേദഗതി പിന്‍വലിക്കുക, കേന്ദ്ര നിയമപ്രകാരം ആവിഷ്‌കരിച്ച നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ ബാദ്ധ്യത കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുക, നിര്‍മ്മാണ സാമഗ്രികളുടെ അമിത വിലകയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. അഖിലേന്ത്യ ട്രഷറര്‍ കോന്നിക്കര പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. കൊടകര ഏരിയ പ്രസിഡന്റ് എം.എം. ചന്ദ്രന്‍ അദ്ധ്യക്ഷനായി. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. ശിവരാമന്‍, യൂണിയന്‍ കൊടകര ഏരിയ സെക്രട്ടറി എം.കെ. അശോകന്‍, എം.എ. ഫ്രാന്‍സിസ്, എ.കെ. ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

 ദീര്‍ഘകാലമായി സഞ്ചാരയോഗ്യമല്ലാതെ കിടന്ന വാസുപുരം ആറേശ്വരം ക്ഷേത്രം റോഡ് ഇന്റര്‍ലോക്ക് കട്ടവിരിക്കല്‍ പൂര്‍ത്തിയായി

 കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി മുഖ്യാതിഥിയായിരുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്തംഗം സജിത സജീവന്‍, മറ്റത്തൂര്‍ പഞ്ചായത്ത് വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ സനല ഉണ്ണികൃഷ്ണന്‍, ദിവ്യ സുധീഷ്, എ.കെ. രാജന്‍, കൊടകര ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ പി.ആര്‍. അജയഘോഷ് എന്നിവര്‍ പ്രസംഗിച്ചു.