വര്‍ധിപ്പിച്ച വേതനം ഫെബ്രുവരി 20 മുതല്‍ നടപ്പിലാക്കും. ഇപ്പോള്‍ 531.55 രൂപയാണ് തൊഴിലാളികളുടെ ദിവസക്കൂലി. വേതന കുടിശ്ശിക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മൂന്നാഴ്ചക്കു ശേഷം ചര്‍ച്ച ചെയ്തു തീരുമാനിക്കും. തൊഴിലാളികളെ പ്രതിനിധീകരിച്ച് എ.വി. ചന്ദ്രന്‍, ആന്റണി കുറ്റൂക്കാരന്‍, പി.ജി. മോഹനന്‍, കെ.എം. അക്ബര്‍, പി. ഗോപിനാഥന്‍ എന്നിവരും സെന്‍ട്രല്‍ കേരള ടൈല്‍ മനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് ജെ. മഞ്ഞളി, സെക്രട്ടറി എം.കെ. സന്തോഷ്, വി.കെ. രവികുമാര്‍, സി.പി. ചന്ദ്രന്‍, കെ.എ. വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു
ജില്ലയിലെ ഓട്ടുകമ്പനി തൊഴിലാളികളുടെ പ്രതിദിന വേതനത്തില്‍ 126.65 രൂപ വര്‍ധിപ്പിച്ചു നല്‍കാന്‍ ചിറ്റിശ്ശേരിയില്‍ ചേര്‍ന്ന ഉടമകളുടെയും തൊഴിലാളി നേതാക്കളുടെയും യോഗത്തില്‍ തീരുമാനമായി
