മറ്റത്തൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും പുതുക്കാട് താലൂക്കാശുപത്രിയുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പാലിയേറ്റീവ് രോഗികള്‍ക്കുള്ള സ്‌നേഹോപകാരം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സജിത രാജീവന്‍, ടെസി ഫ്രാന്‍സിസ്, ടെസി വില്‍സണ്‍, കെ.എം. ചന്ദ്രന്‍, പോള്‍സണ്‍ തെക്കുംപീടിക, മിനി ഡെന്നി പനോക്കാരന്‍, ഇ.കെ. സദാശിവന്‍, സതി സുധീര്‍, ബിഡിഒ പി.ആര്‍. അജയഘോഷ്, പുതുക്കാട് താലൂക്കാസുപത്രി സൂപ്രണ്ട് ഡോ. കെ.എ. മുഹമ്മദാലി, പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. ലീന എന്നിവര്‍ പ്രസംഗിച്ചു
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനാഘോഷവും പക്ഷാഘാത ബോധവത്കരണവും സംഘടിപ്പിച്ചു
