രണ്ടാം തവണയാണ് ഗ്രാമപഞ്ചായത്ത് നേരിട്ട് പച്ചക്കറി കൃഷി നടത്തുന്നത്. പന്തല്ലൂര്‍ പാടത്ത് നടന്ന വിത്തിടല്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രന് നിര്‍വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ ശൈലജ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കാര്‍ത്തിക ജയന്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.സി. പ്രദീപ്, പഞ്ചായത്ത് സെക്രട്ടറി ജി. സബിത എന്നിവര്‍ പ്രസംഗിച്ചു.